പരിക്ക്,പിഎസ്ജി സൂപ്പർ താരം ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഉണ്ടാവില്ല!
കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ വിജയം നേടാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പിഎസ്ജി നീസിനെ പരാജയപ്പെടുത്തിയത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,കിലിയൻ എംബപ്പേ എന്നിവരുടെ ഗോളുകളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.
എന്നാൽ ഈ മത്സരത്തിന്റെ 72ആം മിനുട്ടിൽ പിഎസ്ജിയുടെ മിഡ്ഫീൽഡറായ റെനാറ്റോ സാഞ്ചസിന് പരിക്കേറ്റിരുന്നു.ഗ്രോയിൻ ഇഞ്ചുറിയായിരുന്നു പിടിപെട്ടിരുന്നത്.തുടർന്ന് താരത്തെ പിൻവലിക്കുകയായിരുന്നു.ഇതെക്കുറിച്ച് മത്സരശേഷം പിഎസ്ജി പരിശീലകനായ ഗാൾട്ടിയർ പറഞ്ഞത് ഇങ്ങനെയായിരുന്നു.
” അദ്ദേഹം വീണതിനുശേഷം താരത്തിന് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അദ്ദേഹം ഇപ്പോൾ പരിക്കിൽ നിന്നും മുക്തനായി കൊണ്ട് മടങ്ങി എത്തിയിട്ടേയുള്ളൂ. അതുകൊണ്ടുതന്നെ കളത്തിൽ നിന്നും മടങ്ങാനാണ് അദ്ദേഹം മുൻഗണന നൽകിയത്.അദ്ദേഹത്തിന്റെ പരിക്ക് എത്രത്തോളം സീരിയസാണ് എന്നുള്ളത് ഇരുന്നു കാണാം ” ഇതാണ് ഗാൾട്ടിയർ പറഞ്ഞത്.
Renato Sanches (25) has been ruled out of PSG's Champions League tie against Benfica on Wednesday. (L’Éq)https://t.co/WqF3FifGaU
— Get French Football News (@GFFN) October 3, 2022
തുടർന്ന് അദ്ദേഹത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു.എന്നാൽ താരത്തിന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പക്ഷേ സാഞ്ചസിന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ പരിശീലകൻ തയ്യാറല്ല. അതുകൊണ്ടുതന്നെ അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള ടീമിൽ നിന്നും പരിശീലകൻ സാഞ്ചസിനെ ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. സീസണിൽ ആകെ 6 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് സാഞ്ചസ്.
വരുന്ന മിഡ് വീക്കിൽ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബെൻഫിക്കയാണ് പിഎസ്ജിയുടെ എതിരാളികൾ.ബെൻഫികയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ആദ്യത്തെ രണ്ട് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് പിഎസ്ജി ഇപ്പോൾ വരുന്നത്.