പരസ്പരം മറ്റുള്ളവർക്ക് വേണ്ടിയാണ് അവർ കളിച്ചത് : MNM ത്രയത്തെ വാഴ്ത്തി ഗാൾട്ടിയർ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 7 ഗോളുകൾക്കായിരുന്നു പിഎസ്ജി ലില്ലിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പിഎസ്ജിയുടെ മുന്നേറ്റ നിരയായ മെസ്സി,നെയ്മർ,എംബപ്പേ ത്രയം തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തിരുന്നത്.എംബപ്പേ ഹാട്രിക്ക് നേടിയപ്പോൾ നെയ്മർ രണ്ട് ഗോളും മൂന്ന് അസിസ്റ്റും കരസ്ഥമാക്കുകയായിരുന്നു. ലയണൽ മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും കരസ്ഥമാക്കി.
ഏതായാലും ഈ മത്സരത്തിന് ശേഷം പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ ഈ മൂന്നു താരങ്ങളുടെയും ഒത്തൊരുമയെ പ്രശംസിച്ചിട്ടുണ്ട്. അതായത് ഈ മൂന്നു താരങ്ങളും പരസ്പരം മറ്റുള്ളവർക്ക് വേണ്ടിയാണ് കളിച്ചത് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ GFFN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
PSG's Christophe Galtier praises his players' mindset after 7-1 win over Lille:
— Get French Football News (@GFFN) August 22, 2022
"Tonight, they played for each other. Even when the game was decided, they tracked back and worked together."https://t.co/X1iGhqKr81
“അറ്റാക്ക് നിരയുടെ രൂപത്തിൽ ഞാൻ ചെറിയൊരു മാറ്റം വരുത്തിയിരുന്നു. പരിക്കിൽ നിന്നും മുക്തനായി കൊണ്ട് എംബപ്പേ വന്നതോടുകൂടിയാണ് ഞാൻ മാറ്റം വരുത്തിയത്. സാധ്യമായ ഏറ്റവും മികച്ച ബാലൻസ് ടീമിൽ വരുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മെസ്സിയും നെയ്മറും എംബപേയും കഴിഞ്ഞ സീസണിൽ ഇതുപോലെ തന്നെയാണ് കളിച്ചത്. പക്ഷേ വ്യത്യസ്തമായ ഫോർമേഷനായിരുന്നു.ഇന്ന് അവർ കളിച്ചത് പരസ്പരം മറ്റുള്ളവർക്ക് വേണ്ടിയാണ്. കളിക്ക് മുൻപേ അവർ ട്രാക്ക് ചെയ്തു ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.കളിക്കാനുള്ള അവരുടെ ആ അഭിനിവേശത്തെ ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട് ” ഇതാണ് ഗാൾട്ടിയർ പറഞ്ഞത്.
നിലവിൽ തകർപ്പൻ ഫോമിലാണ് പിഎസ്ജി ഈ സീസണിൽ കളിക്കുന്നത്. ഈ സീസണിൽ ആകെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് പിഎസ്ജി നേടിയിട്ടുള്ളത്.