നൈറ്റ് ക്ലബ്ബിൽ പ്രശ്നമുണ്ടാക്കി നെയ്മർ ജൂനിയർ!

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ പലപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുള്ള ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന് എപ്പോഴും വലിയ വിമർശനങ്ങൾ ലഭിക്കാറുണ്ട്.പക്ഷേ ആ വിമർശനങ്ങൾക്കെല്ലാം നെയ്മർ ജൂനിയർ മറുപടി നൽകാറുമുണ്ട്. ഇഷ്ടമുള്ളതുപോലെ ജീവിക്കാൻ ഓരോ വ്യക്തികൾക്കും അവകാശമുണ്ടെന്നായിരുന്നു നെയ്മർ ജൂനിയർ ഈയിടെ വിമർശകരെ ഓർമിപ്പിച്ചിരുന്നത്.

ഏതായാലും നെയ്മർ ജൂനിയറുമായി ബന്ധപ്പെട്ട ഒരു വിവാദ വാർത്ത കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് റിയോ ഡി ജനീറോയിലെ ഒരു നൈറ്റ് ക്ലബ്ബിലെ പാർട്ടിയിൽ നെയ്മർ ജൂനിയർ പങ്കെടുത്തിരുന്നു. ആ പാർട്ടിക്കിടെ ഒരു ചെറിയ ഉന്തും തള്ളും ഉണ്ടായിട്ടുണ്ട്.നെയ്മർ ജൂനിയറും മറ്റൊരു വ്യക്തിയും തമ്മിലാണ് ഈയൊരു കശപിശ ഉണ്ടായിട്ടുള്ളത്. അതിന്റെ വീഡിയോകൾ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ലഭ്യവുമാണ്.

എന്തിന്റെ പേരിലാണ് നെയ്മറും ആ വ്യക്തിയും തമ്മിൽ പ്രശ്നമുണ്ടായതെന്ന് വ്യക്തമല്ല. പക്ഷേ വലിയൊരു പ്രശ്നത്തിലേക്ക് നീങ്ങുന്നതിനു മുന്നേ തന്നെ സെക്യൂരിറ്റി ഗാർഡുകൾ ഇടപെടുകയായിരുന്നു. പിന്നീട് സ്ഥിതിഗതികൾ ശാന്തമായി.തിയാഗിഞ്ഞോ എന്ന ഗായികയായിരുന്നു സ്റ്റേജിൽ പെർഫോം ചെയ്തിരുന്നത്. നെയ്മർ ജൂനിയർ അതിന് ചുവടുവെക്കുന്ന ദൃശ്യങ്ങളൊക്കെ ഇപ്പോൾ ലഭ്യമാണ്.

നെയ്മർ ജൂനിയറുടെ വെക്കേഷൻ ഇനി ഒരാഴ്ച മാത്രമാണ് ഉള്ളത്. അതിനുശേഷം അദ്ദേഹം പ്രീ സീസണിന് വേണ്ടി പിഎസ്ജിയോടൊപ്പം ചേരും. നാല് സൗഹൃദ മത്സരങ്ങളാണ് പിഎസ്ജി കളിക്കുന്നത്. അതിൽ ഒരു മത്സരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിനെതിരെയാണ്. നെയ്മർ അടുത്ത സീസണിലും പിഎസ്ജിയിൽ തന്നെ തുടരുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *