നെയ്മർ പിഎസ്ജി വിടാൻ ആഗ്രഹിച്ചിരുന്നില്ല,UCL കിരീടമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം:സിൽവയുടെ വെളിപ്പെടുത്തൽ.

2017ലായിരുന്നു നെയ്മർ ജൂനിയർ ബാഴ്സലോണ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്. പിന്നീട് മൂന്നു വർഷക്കാലം നെയ്മറും തിയാഗോ സിൽവയും പിഎസ്ജിയിൽ ഒരുമിച്ച് ചിലവഴിച്ചു. പക്ഷേ പിന്നീട് തിയാഗോ സിൽവക്ക് ക്ലബ്ബ് വിടേണ്ടി വരികയായിരുന്നു. നെയ്മർ ജൂനിയർ വീണ്ടും മൂന്ന് വർഷക്കാലം പാരീസിൽ തന്നെ തുടർന്നു. പക്ഷേ കഴിഞ്ഞ സമ്മറിൽ അദ്ദേഹം സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ എത്തുകയായിരുന്നു. 90 മില്യൺ യൂറോയായിരുന്നു താരത്തിനു വേണ്ടി അൽഹിലാൽ ചിലവഴിച്ചിരുന്നത്.

എന്നാൽ നെയ്മറുടെ കാര്യത്തിൽ ചില വെളിപ്പെടുത്തലുകളുമായി ഇപ്പോൾ തിയാഗോ സിൽവ വന്നിട്ടുണ്ട്. നെയ്മർ പിഎസ്ജി വിടാൻ ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല എന്നാണ് സിൽവ പറഞ്ഞിട്ടുള്ളത്. അതിന് കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാണ്.തിയാഗോ സിൽവയുടെ വാക്കുകളെ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” യഥാർത്ഥത്തിൽ നെയ്മർ ജൂനിയർ പിഎസ്ജി തന്നെ തുടരാനാണ് ആഗ്രഹിച്ചിരുന്നത്.ക്ലബ്ബ് വിടാൻ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവില്ല. കാരണം അദ്ദേഹത്തിന്റെ സ്വപ്നം ചാമ്പ്യൻസ് ലീഗ് പിഎസ്ജിക്കൊപ്പം നേടുക എന്നുള്ളതായിരുന്നു. എനിക്കും നെയ്മർക്കും മാർക്കിഞ്ഞോസിനും വെറാറ്റിക്കും പിഎസ്ജിയോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നത് വലിയ ആഗ്രഹമുള്ള ഒരു കാര്യമായിരുന്നു.പക്ഷേ ഞങ്ങൾക്ക് ഇനി അത് സാധിക്കില്ല.മാർക്കിഞ്ഞോസിന് മാത്രമാണ് ഈ ക്ലബ്ബിനോടൊപ്പം UCL കിരീടം നേടാനുള്ള ഒരു സാധ്യത അവശേഷിക്കുന്നത് ” ഇതാണ് തിയാഗോ സിൽവ പറഞ്ഞിട്ടുള്ളത്.

2012 ൽ പിഎസ്ജിയിൽ എത്തിയ സില്‍വ എട്ടു വർഷക്കാലമാണ് അവിടെ ചിലവഴിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ പിഎസ്ജി മാനേജ്മെന്റ് വിസമ്മതിക്കുകയായിരുന്നു.തുടർന്ന് അദ്ദേഹം ചെൽസിയിലേക്ക് പോയി. അവരോടൊപ്പം ആദ്യത്തെ സീസണിൽ തന്നെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ഈ ബ്രസീലിയൻ സൂപ്പർ താരത്തിന് സാധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *