നെയ്മർ തിരിച്ചെത്തി, പിഎസ്ജിക്ക് ഉജ്ജ്വലവിജയം!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് ഉജ്ജ്വലവിജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്ജി കരുത്തരായ ലിയോണിനെ തകർത്തു വിട്ടത്.സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളാണ് ഈ ഉജ്ജ്വലവിജയം നേടാൻ പിഎസ്ജിയെ സഹായിച്ചത്. പരിക്കിൽ നിന്നും മുക്തനായ സൂപ്പർ താരം നെയ്മർ ജൂനിയർ ഇന്നലെ പകരക്കാരന്റെ രൂപത്തിൽ കളത്തിലിറങ്ങി.മത്സരത്തിന്റെ 70-ആം മിനിറ്റിലാണ് നെയ്മർ കളത്തിലേക്കിറങ്ങിയത്.ജയത്തോടെ പിഎസ്ജി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്തെത്തി.30 മത്സരങ്ങളിൽ നിന്ന് 63 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം.ഇത്രയും തന്നെ പോയിന്റുള്ള ലില്ലെ രണ്ടാം സ്ഥാനത്താണ്.60 പോയിന്റുള്ള ലിയോൺ മൂന്നാം സ്ഥാനത്താണ്.
📸 Neymar during the game vs Lyon. pic.twitter.com/nPIG8b9jR6
— 𝗡𝗲𝘆𝗺𝗮𝗿 𝗡𝗲𝘄𝘀 (@Neymoleque) March 22, 2021
മത്സരത്തിന്റെ പതിനഞ്ചാം മിനുട്ടിൽ തന്നെ എംബാപ്പെ പിഎസ്ജിക്ക് വേണ്ടി അക്കൗണ്ട് തുറന്നിരുന്നു.32-ആം മിനുട്ടിൽ ഡാനിലോ പെരേര പിഎസ്ജിയുടെ ലീഡുയർത്തി.ആദ്യപകുതിയിൽ ഈ രണ്ട് ഗോളിന്റെ ആനുകൂല്യത്തിലാണ് പിഎസ്ജി കളം വിട്ടത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾ കൂടി നേടി പിഎസ്ജി ജയമുറപ്പിച്ചു.47-ആം മിനുട്ടിൽ എയ്ഞ്ചൽ ഡിമരിയയാണ് ഗോൾ നേടിയത്.52-ആം മിനുട്ടിൽ കിലിയൻ എംബാപ്പെയും ഗോൾ കണ്ടെത്തുകയായിരുന്നു.മാർക്കോ വെറാറ്റിയുടെ അസിസ്റ്റിൽ നിന്നാണ് എംബാപ്പെ ഗോൾ നേടിയത്.എന്നാൽ പിന്നീട് ലിയോൺ തിരിച്ചടി തുടങ്ങി.രണ്ട് ഗോളുകൾ ലിയോൺ മടക്കുകയായിരുന്നു.62-ആം മിനിറ്റിൽ ഇസ്ലാം സ്ലിമാനിയും 81-ആം മിനിറ്റിൽ മാക്സ്വെൽ കോർനെറ്റുമാണ് ലിയോണിന്റെ ഗോളുകൾ നേടിയത്.
FULL-TIME: @OL 2-4 @PSG_English
— Paris Saint-Germain (@PSG_English) March 21, 2021
A fantastic performance earns us all three points tonight in an important game!
It puts us top of #Ligue1 🙌
⚽️ Mbappé 15', 52'
⚽️ Danilo 32'
⚽️ Di Maria 47'
🔴🔵 #AllezParis pic.twitter.com/5cPBgflpBy