നെയ്മർ ഗോളടിച്ചു, മാഴ്സെയോട് പകരം വീട്ടി പിഎസ്ജിക്ക്‌ കിരീടം !

ഇന്നലെ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ മാഴ്സെയെ കീഴടക്കി പിഎസ്ജിക്ക്‌ കിരീടം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പിഎസ്ജി മാഴ്സെയെ കീഴടക്കിയത്. സൂപ്പർ താരങ്ങളായ ഇകാർഡി, നെയ്മർ ജൂനിയർ എന്നിവരാണ് പിഎസ്ജിക്ക്‌ വേണ്ടി വലകുലുക്കിയത്. ഈ സീസണിലെ ലീഗ് വണ്ണിൽ മാഴ്സെയോട് പിഎസ്ജി തോൽവി അറിഞ്ഞിരുന്നു. അതിന് പകരം വീട്ടാനും പിഎസ്ജിക്ക്‌ സാധിച്ചു. മത്സരത്തിന്റെ 39-ആം മിനുട്ടിൽ ഇക്കാർഡിയാണ് ഗോൾ കണ്ടെത്തിയത്. 85-ആം മിനുട്ടിൽ നെയ്മർ പെനാൽറ്റിയിലൂടെ ഗോൾ കണ്ടെത്തുകയും ചെയ്തു. 89-ആം മിനുട്ടിൽ പയെറ്റ് ഒരു ഗോൾ നേടിയെങ്കിലും അതൊന്നും തോൽവിയെ തടയാൻ കഴിഞ്ഞില്ല. പരിശീലകൻ പോച്ചെട്ടിനോക്ക്‌ കീഴിലെ ആദ്യകിരീടമായിരുന്നു ഈ ചാമ്പ്യൻസ് ട്രോഫി. മത്സരത്തിലെ പ്ലെയർ റേറ്റിംഗ് താഴെ നൽകുന്നു.

പിഎസ്ജി : 6.71
ഇകാർഡി : 8.2
എംബാപ്പെ : 6.3
വെറാറ്റി : 7.0
ഡിമരിയ : 7.4
പരേഡസ് : 7.6
ഹെരേര : 7.0
കുർസാവ : 6.9
ഡയാലോ : 6.8
മാർക്കിഞ്ഞോസ് : 6.6
ഫ്ലോറെൻസി : 6.5
നവാസ് : 6.5
സറാബിയ : 6.0-സബ്
പെരേര : 6.1-സബ്
കീൻ : 5.9-സബ്
കിപ്പമ്പേ : 6.5-സബ്
നെയ്മർ : 6.5-സബ്

Leave a Reply

Your email address will not be published. Required fields are marked *