നെയ്മർ കോവിഡ് മുക്തനായി, ഉടൻ തന്നെ പരിശീലത്തിന് തിരിച്ചെത്തിയേക്കും !
പിഎസ്ജിയുടെ സൂപ്പർ താരം നെയ്മർ ജൂനിയർ കോവിഡിൽ നിന്നും മുക്തനായി. താരം തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്. തന്റെ ട്വിറ്റെർ അക്കൗണ്ട് വഴിയാണ് താൻ കോവിഡിൽ നിന്നും മുക്തനായ വിവരം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. അനുമതി ലഭിച്ചാലുടൻ തന്നെ നെയ്മർ പരിശീലനത്തിനിറങ്ങും. ഞായറാഴ്ച്ച നടക്കുന്ന മത്സരത്തിൽ നെയ്മർക്ക് കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്മറെ കൂടാതെ ആറു താരങ്ങൾക്കും പിഎസ്ജിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കിലിയൻ എംബാപ്പെ, എയ്ഞ്ചൽ ഡി മരിയ, മൗറോ ഇകാർഡി, പരേഡസ്, കെയ്ലർ നവാസ്, മാർക്കിഞ്ഞോസ് എന്നിവർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എംബാപ്പെ ഒഴികെയുള്ളവർക്ക് വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നായിരുന്നു കോവിഡ് പിടിപ്പെട്ടത്. എംബാപ്പെക്ക് കോവിഡ് സ്ഥിരീകരിച്ചത് ഫ്രഞ്ച് ക്യാമ്പിൽ നിന്നായിരുന്നു.
Voltei aos treinos, super feliz … O PAI TA ON 🤪 #CORONAOUT
— Neymar Jr (@neymarjr) September 11, 2020
അതേ സമയം ഈ സൂപ്പർ താരങ്ങളുടെ അഭാവത്തിലിറങ്ങിയ പിഎസ്ജിക്ക് ഇന്നലെ ലീഗ് വണ്ണിൽ അടിതെറ്റിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പിഎസ്ജി ലെൻസിനോട് തോറ്റത്. പുതുതായി ലീഗ് വണ്ണിലേക്ക് പ്രൊമോഷൻ കിട്ടിയ ടീമാണ് ലെൻസ്. ഇനി ഞായറാഴ്ച്ച നടക്കുന്ന മത്സരം പിഎസ്ജിക്ക് നിർണായകമാണ്. ചിരവൈരികളായ മാഴ്സെയാണ് ഞായറാഴ്ച പിഎസ്ജിയുടെ എതിരാളികൾ. സൂപ്പർ താരം നെയ്മർ മത്സരത്തിൽ ഇറങ്ങുകയാണെങ്കിൽ അത് പിഎസ്ജിക്ക് വലിയ തോതിൽ ആശ്വാസമാവും.
Après avoir été arrêté à la suite d'un test positif au Covid-19, Neymar a annoncé son retour à l'entraînement avec le PSG, ce vendredi https://t.co/9XFpWYN8lZ pic.twitter.com/Jc64c8adsV
— L'ÉQUIPE (@lequipe) September 11, 2020