നെയ്മർ ഒരിക്കലും മെസ്സിയുടെയോ റൊണാൾഡോയുടെയോ ലെവലിൽ എത്തില്ല : കെവിൻ ഡയസ്!
കഴിഞ്ഞ ദിവസമായിരുന്നു ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ പിഎസ്ജിയുമായി കരാർ പുതുക്കിയത്.2025 വരെയാണ് നെയ്മർ ജൂനിയർ ഇനി ലീഗ് വണ്ണിൽ തുടരുക. ഇതോടെ കരിയറിന്റെ ഭൂരിഭാഗം സമയവും താരം പിഎസ്ജിയിൽ തന്നെ ചിലവഴിക്കുമെന്നുറപ്പായി. നെയ്മർ ബാഴ്സയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെയായിരുന്നു നെയ്മർ കരാർ പുതുക്കിയത്. ഏതായാലും താരത്തിന്റെ ഈ പ്രവർത്തിയെ വിമർശിച്ചിരിക്കുകയാണ് ഫുട്ബോൾ നിരീക്ഷകനായ കെവിൻ ഡയസ്. പിഎസ്ജിയിൽ തുടരുന്നതിലൂടെ നെയ്മർക്ക് ഒരിക്കലും ലയണൽ മെസ്സിയുടെയോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയോ ലെവലിൽ എത്താൻ കഴിയില്ല എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. നെയ്മർ തന്റെ ജീവിതം ആസ്വദിക്കാനാണ് ശ്രമിക്കുന്നതെന്നും ഇദ്ദേഹം ആരോപിച്ചു.ആർഎംസി സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
Video: ‘He Can No Longer Reach the Level of Ronaldo and Messi’ – French Football Pundit Sounds off on Neymar Extending With PSG https://t.co/c6JK5kcaeA
— PSG Talk 💬 (@PSGTalk) May 8, 2021
“ലോകത്തിലെ ഏറ്റവും മനോഹരമായ സിറ്റിയിൽ ജീവിതം ആസ്വദിക്കുന്നതിനെ കുറിച്ച് മാത്രമാണ് നെയ്മർ ഇപ്പോൾ ചിന്തിക്കുന്നത്.അത് അദ്ദേഹത്തെ സന്തോഷവാനാക്കുന്നു.അത്കൊണ്ട് ആണ് അദ്ദേഹം പിഎസ്ജി വിട്ടു പോവാൻ ആഗ്രഹിക്കാത്തത്.ഇനിയൊരിക്കലും നെയ്മർ മെസ്സിയുടെയോ റൊണാൾഡോയുടെയോ ലെവലിൽ എത്താൻ പോവുന്നില്ല ” കെവിൻ ഡയസ് പറഞ്ഞു. നിലവിൽ പിഎസ്ജി അത്ര നല്ല അവസ്ഥയിലൂടെയല്ല കടന്ന് പോവുന്നത്. ചാമ്പ്യൻസ് ലീഗ് സെമിയിൽ നിന്നും പുറത്തായ അവർക്ക് ഇത്തവണ ലീഗ് വൺ കിരീടം കൂടി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.
Report: Neymar Expected to Add Another Year to New Contract Extension Deal With PSG https://t.co/Hx8HWVUIqH
— PSG Talk 💬 (@PSGTalk) May 8, 2021