നെയ്മർ എന്ന് തിരികെയെത്തും? പോച്ചെട്ടിനോ പറയുന്നു!
കഴിഞ്ഞ ദിവസമായിരുന്നു നെയ്മർ ആരാധകരെ തേടി ഒരു ആശ്വാസവാർത്തയെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച താരം വ്യക്തിഗത പരിശീലനങ്ങൾ നടത്തി എന്ന വാർത്തയാണ് പുറത്ത് വന്നിരുന്നത്. ഫെബ്രുവരി പത്താം തിയ്യതി ഫ്രഞ്ച് കപ്പിൽ കാനിനെതിരെ നടന്ന മത്സരത്തിലായിരുന്നു നെയ്മർക്ക് പരിക്കേറ്റത്. അഡക്റ്റർ ഇഞ്ചുറിയേറ്റ താരത്തിന് നാല് ആഴ്ചയെങ്കിലും പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചിരുന്നത്. ഇതോടെ ബാഴ്‌സക്കെതിരെയുള്ള മത്സരം താരത്തിന് നഷ്ടമായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുരോഗതിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പരിശീലകൻ പോച്ചെട്ടിനോ.താരം എന്ന് മടങ്ങിവരുമെന്ന കാര്യത്തിൽ വ്യക്തമായ ഒരു തിയ്യതി പോച്ചെട്ടിനോ നൽകിയിട്ടില്ലെങ്കിലും എല്ലാം നിയന്ത്രണത്തിൽ തന്നെയാണ് എന്നാണ് പോച്ചെട്ടിനോ അറിയിച്ചത്.
Paris St Germain forward Neymar's return from injury is on schedule after he was ruled out for four weeks earlier this month with an adductor muscle injury, coach Mauricio Pochettino said on Friday. https://t.co/xQ1j34230k
— Reuters Sports (@ReutersSports) February 26, 2021
” അദ്ദേഹം മെഡിക്കൽ പ്രോട്ടോകോൾ അനുസരിച്ചാണ് ഇപ്പോൾ മുന്നോട്ട് പോവുന്നത്.അദ്ദേഹം ഇന്നും വ്യക്തിഗത പരിശീലനം നടത്തിയിരുന്നു.ഇപ്പോഴും അദ്ദേഹം മാനസികമായി കരുത്തനാണ്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്.ടൈമിംങിന്റെ കാര്യത്തിൽ എല്ലാം നിയന്ത്രണത്തിലാണ്. അദ്ദേഹം എപ്പോൾ കളിക്കുമെന്നുള്ള കാര്യം ഞങ്ങൾ പരിഗണിച്ചു വരികയാണ് ” പോച്ചെട്ടിനോ പറഞ്ഞു. ലീഗ് വണ്ണിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ പിഎസ്ജി ഡിജോണിനെയാണ് നേരിടുന്നത്.ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-നാണ് മത്സരം.കഴിഞ്ഞ മത്സരത്തിൽ മൊണോക്കോയോട് പിഎസ്ജി അട്ടിമറി തോൽവിയേറ്റുവാങ്ങിയിരുന്നു.
Pochettino will certainly relish having Neymar back in the fold and detailed his progress on Friday ahead of the weekend clash with Dijon…https://t.co/Hg9uKaIpPt
— AS English (@English_AS) February 26, 2021