നെയ്മർ-എംബപ്പേ പെനാൽറ്റി വിവാദം,പ്രതികരിച്ച് എംബപ്പേയുടെ മാതാവ്!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫുട്ബോൾ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് പിഎസ്ജിയിലെ സൂപ്പർതാരങ്ങളുടെ തർക്കമാണ്. നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും നിലവിൽ ക്ലബ്ബിൽ രണ്ട് തട്ടിലാണുള്ളത്. ഡ്രസ്സിംഗ് റൂമിൽ പുകഞ്ഞിരുന്ന പ്രശ്നങ്ങൾ പെനാൽറ്റിയുടെ രൂപത്തിൽ കളത്തിലും മറനീക്കി പുറത്തുവന്നിരുന്നു.
പിഎസ്ജിയിലെ മെയിൻ പെനാൽറ്റി ടേക്കർ ആരാണ് എന്നുള്ളതിലാണ് ഇപ്പോൾ തർക്കം മുറുകുന്നത്. കഴിഞ്ഞ മത്സരത്തിലെ ആദ്യത്തെ പെനാൽറ്റി എംബപ്പേ എടുക്കുകയും പാഴാക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാമത്തെ പെനാൽറ്റിയും എംബപ്പേ ആവശ്യപ്പെട്ടെങ്കിലും നെയ്മർ അത് നൽകാൻ തയ്യാറായിരുന്നില്ല. തുടർന്ന് മത്സരത്തിൽ ഉടനീളം എംബപ്പേ ദേഷ്യവാനായി കാണപ്പെടുകയായിരുന്നു.
La mamá de Mbappé y la polémica con Neymar: “Las cosas se gestionan internamente”
— TyC Sports (@TyCSports) August 17, 2022
Fayza Lamari, madre del crack francés, fue escueta al referirse a la interna entre su hijo y el brasileño en el PSG.https://t.co/8yRMRrMQpG
അതേസമയം ഈ വിഷയങ്ങളോട് എംബപ്പേയുടെ മാതാവായ ഫയ്സ ലമരി പ്രതികരിച്ചിട്ടുണ്ട്. ” പ്രശ്നങ്ങൾ എല്ലാം ക്ലബ്ബിനകത്ത് തന്നെ സംസാരിച്ച് മാനേജ് ചെയ്തു കഴിഞ്ഞു. എല്ലാം നല്ല രൂപത്തിലാണ് മുന്നോട്ടുപോകുന്നത് ” ഇതായിരുന്നു എംബപ്പേയുടെ മാതാവ് പറഞ്ഞത്. പക്ഷേ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇവർ തയ്യാറായതുമില്ല.
ഏതായാലും എംബപ്പേയുടെ ഈ ആറ്റിറ്റ്യൂഡിന് പലവിധ വ്യാഖ്യാനങ്ങളും ഉയർന്ന് വരുന്നുണ്ട്. കരാർ പുതുക്കിയ സമയത്ത് ടീമിലും ഡ്രസ്സിങ് റൂമിലും തനിക്ക് കൂടുതൽ അധികാരം കൈവരുമെന്ന് എംബപ്പേ കരുതിയിരുന്നു. എന്നാൽ എംബപ്പേ പ്രതീക്ഷിച്ച രൂപത്തിലല്ല കാര്യങ്ങൾ നടപ്പിലാക്കുന്നത്. ഡ്രസ്സിംഗ് റൂമിൽ നെയ്മർക്ക് ലഭിക്കുന്ന പിന്തുണയും അദ്ദേഹത്തിന്റെ മികച്ച പ്രകടനവുമൊക്കെ എംബപ്പേയിൽ പ്രശ്നങ്ങളുണ്ടാക്കി എന്നാണ് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഏതായാലും ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞു എന്നുള്ളത് തന്നെയാണ് എംബപ്പേയുടെ മാതാവിന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്.