നെയ്മർ ഉടൻ തന്നെ തിരിച്ചെത്തും, സൂചനകൾ നൽകികൊണ്ട് ടുഷേൽ പറയുന്നു !
ലീഗ് വണ്ണിൽ ലിയോണിനെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർക്ക് പരിക്കേറ്റത്. ലിയോൺ താരം മെൻഡസിന്റെ ഫൗളിനിരയായ നെയ്മറിനെ സ്ട്രക്ച്ചറിലാണ് കളത്തിന് പുറത്തേക്ക് കൊണ്ട് പോയത്. എന്നാൽ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ വിശദവിവരങ്ങൾ പിന്നീട് അറിയിക്കാമെന്നാണ് പിഎസ്ജി പ്രസ്താവിച്ചിരുന്നത്. കൂടാതെ പരിക്ക് ഗുരുതരമല്ലെന്ന് നെയ്മറും അറിയിച്ചിരുന്നു. ദൈവം ഒരിക്കൽ കൂടി തന്നെ രക്ഷിച്ചു എന്നാണ് നെയ്മർ ഇതേകുറിച്ച് പറഞ്ഞത്. ഏതായാലും നെയ്മർ ഉടൻ തന്നെ കളികളത്തിലേക്ക് മടങ്ങിയെത്തുമെന്ന സൂചനകൾ നൽകിയിരിക്കുകയാണ് പിഎസ്ജി പരിശീലകൻ തോമസ് ടുഷൽ. വരുന്ന ലീഗ് വൺ മത്സരത്തിൽ നെയ്മർ കളിക്കില്ല എന്ന് തനിക്ക് ഉറപ്പ് പറയാനാവില്ല എന്നാണ് പിഎസ്ജി പരിശീലകൻ പ്രസ്താവിച്ചത്. അതായത് നെയ്മർ ഉടൻ തന്നെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ടുഷേൽ.
💥 ¡Neymar podría jugar este próximo domingo!
— Mundo Deportivo (@mundodeportivo) December 15, 2020
💬 “No puedo decir que vaya a jugar contra Lille pero tampoco es completamente imposible", señaló Tuchelhttps://t.co/bmKTZiu1C6
“നെയ്മറുടെ പരിക്ക് അതീവഗുരുതരമൊന്നുമല്ല. നാളെ അദ്ദേഹം കൂടുതൽ പരിശോധനകൾക്ക് വിധേയനാവും. അടുത്ത ഞായറാഴ്ച ലില്ലെക്കെതിരെ നടക്കുന്ന മത്സരത്തിൽ അദ്ദേഹം കളിക്കില്ല എന്നുറപ്പ് പറയാൻ എനിക്കാവില്ല. അത് മുഴുവനായിട്ട് അസാധ്യവുമായ കാര്യവുമല്ല ” ടുഷൽ പറഞ്ഞു. അതേസമയം ബാഴ്സയെ ചാമ്പ്യൻസ് ലീഗിൽ എതിരാളികളായി ലഭിച്ചതിനെ പറ്റിയും ടുഷൽ പറഞ്ഞു.” ഒരു കരുത്തരായ ടീമിനെയാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഇതൊരു മികച്ച മത്സരമായിരിക്കും. ഞങ്ങളെ കൊണ്ട് സാധ്യമാവുന്നതെല്ലാം ഞങ്ങൾ ചെയ്യും പക്ഷെ ഇപ്പോൾ ഞങ്ങൾ മുൻഗണന നൽകുന്നത് ലീഗ് വണ്ണിനാണ്. ഞങ്ങൾക്ക് ജയം തിരിച്ചു പിടിക്കേണ്ടതുണ്ട്. അതാണ് ഇപ്പോഴത്തെ വെല്ലുവിളി ” ടുഷേൽ പറഞ്ഞു.
T.#Tuchel sur Neymar : "Ce n'est pas impossible qu'il rejoue avant la trêve. On va tout essayer pour Lille. Je ne peux pas dire oui ou non. On doit attendre les examens de demain." #PSG @goal
— Benjamin Quarez (@B_Quarez) December 15, 2020