നെയ്മർ ഈസ് ബാക്ക്, ഇരട്ട ഗോളുകളും അസിസ്റ്റും നേടി പൊളിച്ചടുക്കി.
ഇന്ന് നടന്ന പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി തകർപ്പൻ വിജയം നേടിയിട്ടുണ്ട്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എതിരാളികളായ ജിയോൻബുക് എഫ്സിയെ പിഎസ്ജി പരാജയപ്പെടുത്തിയിട്ടുള്ളത്. മാസങ്ങൾക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ നെയ്മർ ജൂനിയറാണ് മത്സരത്തിലെ പിഎസ്ജിയുടെ വിജയശിൽപി.
Neymar is back! pic.twitter.com/am2G2RiPg0
— Neymoleque | Fan 🇧🇷 (@Neymoleque) August 3, 2023
രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് മത്സരത്തിൽ നെയ്മർ നേടിയത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ തന്നെ അദ്ദേഹം ഉണ്ടായിരുന്നു.നാല്പതാം നെയ്മറുടെ മനോഹരമായ ഗോൾ പിറന്നത്. എതിർ താരങ്ങളെ കബളിപ്പിച്ച് അദ്ദേഹം ഉതിർത്ത ഷോട്ട് വലയിൽ എത്തുകയായിരുന്നു. പിന്നീട് 83ആം മിനിട്ടിൽ നെയ്മറുടെ അടുത്ത ഗോള്‍ പിറന്നു.ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കാൻ പിഴവുകൾ ഒന്നും കൂടാതെ നെയ്മർ ഫിനിഷ് ചെയ്യുകയായിരുന്നു.
Neymar’s second goal! pic.twitter.com/FLdpyiD70A
— Neymoleque | Fan 🇧🇷 (@Neymoleque) August 3, 2023
88ആം മിനിട്ടിലാണ് അസെൻസിയോയുടെ ഗോൾ വരുന്നത്. നെയ്മർ ജൂനിയർ നൽകിയ ബാക്ക് ഹീൽ പാസ് ഒരു കിടിലൻ ഷോട്ടിലൂടെ അദ്ദേഹം വലയിൽ എത്തിക്കുകയായിരുന്നു. ഇതോടെ പാരീസ് വിജയം ഉറപ്പിച്ചു.ഇനി ഓഗസ്റ്റ് പതിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ ലീഗ് വണ്ണിൽ ലോറിയെന്റിനെയാണ് പിഎസ്ജി നേരിടുക.