നെയ്മർ ഈസ്‌ ബാക്ക്, പോച്ചെട്ടിനോക്ക്‌ ആശ്വാസം !

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ തിരിച്ചെത്തിയിരിക്കുന്നു. പിഎസ്ജി ആരാധകർക്ക്‌ ആശ്വാസം പകരുന്ന വാർത്തയാണ് പിഎസ്ജി ക്യാമ്പിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്. ഏകദേശം ഒരു മാസത്തോളം പരിക്ക് മൂലം പുറത്തിരുന്ന നെയ്മർ കഴിഞ്ഞ ദിവസമാണ് പരിശീലനം പുനരാരംഭിച്ചത്. പിഎസ്ജിയുടെ പുതിയ പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോക്ക്‌ ആശ്വാസം നൽകുന്ന കാര്യമാണ് ഈ സൂപ്പർ താരത്തിന്റെ തിരിച്ചു വരവ്. പ്രത്യേകിച്ച് ഒരു ഫൈനൽ മുന്നിൽ നിൽക്കുന്ന സമയത്ത്.ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ പിഎസ്ജി ഒളിമ്പിക് മാഴ്സെയെ നേരിടാനൊരുങ്ങുകയാണ്. ഈ മത്സരത്തിൽ നെയ്മർ കളിച്ചേക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഡിസംബർ പതിമൂന്നാം തിയ്യതിയായിരുന്നു നെയ്മർ ജൂനിയർക്ക്‌ പരിക്കേറ്റത്. ലിയോണിനെതിരെയുള്ള മത്സരത്തിൽ തിയാഗോ മെൻഡസിന്റെ ഫൗളിനിരയായ നെയ്മർക്ക്‌ ആങ്കിൾ ഇഞ്ചുറി പിടിപെടുകയായിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് താരം പരിശീലനത്തിനെത്തുന്നത്. മാഴ്സെക്കെതിരെയുള്ള മത്സരത്തിന് മുമ്പ് രണ്ട് പരിശീലനസെഷനുകളാണ് അവശേഷിക്കുന്നത്. അതിലെ പുരോഗതിക്ക്‌ അനുസരിച്ചായിരിക്കും താരത്തെ കളിപ്പിക്കണോ വേണ്ടയോ എന്നുള്ളത് പോച്ചെട്ടിനോ തീരുമാനിക്കുക. ഏതായാലും ലീഗ് വണ്ണിൽ നടക്കുന്ന അടുത്ത മത്സരത്തിൽ താരം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഒരുപിടി മികച്ച താരങ്ങൾ വിവിധ കാരണങ്ങളാണ് പുറത്താണ്. കുർസാവ, കിപ്പമ്പേ, ഡാനിലോ, പരേഡസ്, ഫ്ലോറെൻസി, റഫീഞ്ഞ, ബെർണാട്ട് എന്നിവരൊക്കെ പുറത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *