നെയ്മർ ഇപ്പോഴും കരുത്തൻ, ഞങ്ങളുടെ പ്രധാനപ്പെട്ട താരം, സഹതാരം പറയുന്നു!

കഴിഞ്ഞ ദിവസം നടന്ന ലിയോണിനെതിരെയുള്ള മത്സരത്തിലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ ഏറെ നാളുകൾക്ക് ശേഷം കളത്തിലേക്ക് തിരിച്ചെത്തിയത്. മത്സരത്തിൽ പിഎസ്ജി 4-2 എന്ന സ്കോറിന് വിജയിച്ചിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നെയ്മർ പകരക്കാരന്റെ രൂപത്തിൽ കളത്തിലിറങ്ങിയത്. കാനിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ ശേഷം നെയ്മർ ഏറെ കാലം പുറത്തായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സക്കെതിരെയുള്ള രണ്ട് പാദമത്സരങ്ങളും നെയ്മർക്ക് നഷ്ടമായിരുന്നു. ഏതായാലും നെയ്മർ തിരികെയെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് സഹതാരമായ മാർക്കോ വെറാറ്റി. നെയ്മർ ഇപ്പോഴും ഏറെ കരുത്തനാണെന്നും അദ്ദേഹം ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് എന്നുമാണ് വെറാറ്റി അറിയിച്ചത്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലാണ് വെറാറ്റി നെയ്മറെ കുറിച്ചത്.

” ഇപ്പോഴും അദ്ദേഹം ഏറെ കരുത്തനാണ്.നാലോ അഞ്ചോ ആഴ്ച്ച അദ്ദേഹം പുറത്തിരുന്നു കഴിഞ്ഞു.പക്ഷെ അദ്ദേഹം നല്ല രീതിയിൽ പരിശീലനം നടത്തി. ടെക്നിക്കലി ഒരു അസാധാരണതാരമാണ് നെയ്മർ. ഒന്നും തന്നെ നഷ്ടപ്പെടാൻ ഇഷ്ടപ്പെടാത്ത താരമാണ് നെയ്മർ.അദ്ദേഹത്തെ വീണ്ടും കളത്തിൽ കാണാൻ സാധിച്ചതിൽ ഞങ്ങൾ വളരെ സന്തോഷവാൻമാരാണ്.ഞങ്ങൾക്ക് ഏറെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം.ടീമിന് ഒരുപാട് ആത്മവിശ്വാസം പകരാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.അദ്ദേഹം എത്രയും പെട്ടന്ന് അദ്ദേഹത്തിന്റെ യഥാർത്ഥ ഫോം വീണ്ടെടുത്ത് ഈ സീസണിന്റെ അവസാനത്തിൽ ടീമിനെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” വെറാറ്റി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *