നെയ്മർ ഇന്ന് സ്റ്റാർട്ട് ചെയ്യുമോ? പോച്ചെട്ടിനോയുടെ മറുപടി ഇങ്ങനെ!
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ നാന്റെസാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് നാന്റെസിന്റെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം നടക്കുക.ലീഗ് വണ്ണിലെ വിജയകുതിപ്പ് തുടരാനുറച്ചാവും പിഎസ്ജി ഇന്ന് കളത്തിലിറങ്ങുക.
കഴിഞ്ഞ റയലിനെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ പകരക്കാരന്റെ രൂപത്തിലായിരുന്നു ഇറങ്ങിയിരുന്നത്.പരിക്കിൽ നിന്നും മുക്തനായ ശേഷം നെയ്മർ കളിക്കുന്ന ആദ്യ മത്സരമായിരുന്നു അത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനും അസിസ്റ്റ് നൽകാനും നെയ്മർക്ക് സാധിച്ചു.
ഏതായാലും ഇന്നത്തെ മത്സരത്തിൽ നെയ്മർ ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം.നെയ്മർ സ്റ്റാർട്ട് ചെയ്യാനുള്ള സാധ്യത ഉണ്ട് എന്ന് തന്നെയാണ് പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🆕📺🗣️ #FCNPSG
— Paris Saint-Germain (@PSG_inside) February 18, 2022
À la veille de la rencontre de #FCNPSG, l’entraîneur du Paris Saint-Germain a répondu aux questions de #PSGtv et des médias. Extraits.
” നെയ്മർ നാന്റെസിനെതിരെയുള്ള മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ സാധ്യതയുണ്ട്. അദ്ദേഹം നല്ല രൂപത്തിൽ പരിശീലനം നടത്തിയിട്ടുണ്ട്, മാത്രമല്ല റയലിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു.വലിയ എനർജിയുള്ള താരമാണ് നെയ്മർ. പരിക്കിൽ നിന്നും മുക്തനാവുന്ന പ്രക്രിയയിൽ ഉടനീളം നെയ്മർ ഗൗരവവും ആത്മാർത്ഥതയും കാണിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം വരുന്ന മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ടീമിനെ സാധ്യമാവും വിധം സഹായിക്കാനുള്ള ഒരുക്കത്തിലുമാണ് ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞത്.
ഈ ലീഗ് വണ്ണിൽ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് നെയ്മർക്ക് കളിക്കാൻ സാധിച്ചിട്ടുള്ളത്.10 മത്സരങ്ങളിൽനിന്ന് 3 ഗോളുകളും 3 അസിസ്റ്റുകളുമാണ് നെയ്മറുടെ സമ്പാദ്യം.