നെയ്മർക്ക് ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമാകുമോ? പുതിയ റിപ്പോർട്ട് പുറത്ത്.
കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ ലില്ലിയെ പരാജയപ്പെടുത്താൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു.മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ മികച്ച പ്രകടനം നടത്തിയിരുന്നു.ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു അദ്ദേഹം സ്വന്തമാക്കിയിരുന്നത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നെയ്മർക്ക് പരിക്കു മൂലം പുറത്തു പോകേണ്ടി വന്നിരുന്നു.
നെയ്മറുടെ ആങ്കിളിനാണ് പരിക്കേറ്റിരിക്കുന്നത്. അതിന്റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ നൽകി കഴിഞ്ഞിട്ടുണ്ട്. അതായത് നെയ്മറുടെ വലത് ആംഗിളിന്റെ ലീഗ്മെന്റിന് ഭാഗികമായ ടിയർ വന്നു കഴിഞ്ഞിട്ടുണ്ട്. മൂന്നോ നാലോ ആഴ്ച്ചകൾ നെയ്മർ പുറത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.എന്നാൽ ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം വന്നിട്ടില്ല.
🚨 Neymar has a partial tear of the ligaments of the right ankle, absence of 3 to 4 weeks expected. @le_Parisien pending further confirmation! 🏥🇧🇷
— PSGhub (@PSGhub) February 20, 2023
പക്ഷേ ഈ റിപ്പോർട്ടുകൾ പ്രകാരം നെയ്മർക്ക് ബയേണിനെതിരെയുള്ള രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരം നഷ്ടമാവും എന്നുറപ്പാവുകയാണ്. ആദ്യപാദമത്സരത്തിൽ സ്വന്തം മൈതാനത്ത് പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ബയേണിന്റെ മൈതാനത്ത് വെച്ച് നടക്കുന്ന രണ്ടാം പാദമത്സരത്തിൽ മികച്ച വിജയം പിഎസ്ജിക്ക് അനിവാര്യമാണ്. ഈ ഘട്ടത്തിൽ നെയ്മറുടെ അഭാവം ക്ലബ്ബിന് തിരിച്ചടിയാണ്.
ഈ സീസണിൽ മികച്ച പ്രകടനമാണ് നെയ്മർ ജൂനിയർ ക്ലബ്ബിന് വേണ്ടി നടത്തുന്നത്. 13 ഗോളുകളും 11 അസിസ്റ്റുകളും ഫ്രഞ്ച് ലീഗിൽ മാത്രമായി നെയ്മർ നേടിയിട്ടുണ്ട്. മാത്രമല്ല ഈ സീസണിൽ ആകെ 17 ഗോളുകളാണ് നെയ്മർ നേരിട്ടുള്ളത്. എന്നിരുന്നാലും അടുത്ത സമ്മറിൽ നെയ്മറെ ഒഴിവാക്കാൻ പിഎസ്ജി തീരുമാനമെടുത്തു കഴിഞ്ഞു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.