നെയ്മർക്കൊപ്പം കളിക്കുന്നതിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു : തുറന്ന് പറഞ്ഞ് മെസ്സി!

കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഒരിക്കൽകൂടി ഒരുമിച്ചത്. ദീർഘകാലം ബാഴ്സയിൽ ഒരുമിച്ച് കളിച്ചവരാണ് ഇരുവരും. മെസ്സി പിഎസ്ജിയിൽ എത്തിയതോടെ കൂടിയാണ് ഇരുവരും ഒരുമിച്ചിട്ടുള്ളത് .

ഈ സീസണിൽ രണ്ട് താരങ്ങളും മികച്ച പ്രകടനമാണ് ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനു വേണ്ടിയും പുറത്തെടുക്കുന്നത്.ഇപ്പോഴിതാ ലയണൽ മെസ്സി തന്റെ സുഹൃത്തായ നെയ്മറെ കുറിച്ച് മനസ്സ് തുറന്നു സംസാരിച്ചിട്ടുണ്ട്. നെയ്മർക്കൊപ്പം കളിക്കുന്നതിനെ താൻ വളരെയധികം ഇഷ്ടപ്പെടുന്നു എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.ഹ്രിസ്റ്റോ സ്റ്റോയ്ച്ച്ക്കോവുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഹൃദയം കൊണ്ട് പരസ്പരം അടുത്തറിയുന്ന വ്യക്തികളാണ് ഞാനും നെയ്മർ. ബാഴ്സലോണയിൽ ഞങ്ങൾ ഇരുവരും ഒരുപാട് സമയം ആസ്വദിച്ചിട്ടുണ്ട്. ബാഴ്സയിൽ ഇനിയും കൂടുതൽ ആസ്വദിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ജീവിതം പിന്നീട് ഞങ്ങളെ പാരീസിലാണ് ഒരുമിപ്പിച്ചത്. ഒരുമിച്ച് കളിക്കാൻ കഴിയുന്നതിൽ ഞങ്ങൾ ഹാപ്പിയാണ്. മാത്രമല്ല അദ്ദേഹത്തോടൊപ്പം കളിക്കുന്നതിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

നിലവിൽ അന്താരാഷ്ട്ര ഡ്യൂട്ടിയിലാണ് ഇരുതാരങ്ങളും ഉള്ളത്. അതിനുശേഷം ഒക്ടോബർ ഒന്നാം തീയതി നടക്കുന്ന നീസിനെതിരെയുള്ള മത്സരത്തിൽ മെസ്സിയും നെയ്മറും ഒരുമിച്ച് കളിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *