നെയ്മറോട് ആത്മാർത്ഥമായി ക്ഷമ ചോദിച്ച് തിയാഗോ മെൻഡസ് !
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ പിഎസ്ജി തോൽവി രുചിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ലിയോൺ പിഎസ്ജിയെ കീഴടക്കിയത്. എന്നാൽ പിഎസ്ജിക്ക് ഏറെ തിരിച്ചടിയായത് സൂപ്പർ താരം നെയ്മർ ജൂനിയർക്കേറ്റ പരിക്കായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലിയോണിന്റെ ബ്രസീലിയൻ താരം തിയാഗോ മെൻഡസാണ് നെയ്മറെ ഫൗളിനിരയാക്കിയത്. മെൻഡസിന്റെ ഇരുകാലുകൾക്കുമിടയിൽ നെയ്മറുടെ കാൽ കുരുങ്ങുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. തുടർന്ന് വേദന കൊണ്ട് പുളഞ്ഞ നെയ്മറിനെ സ്ട്രക്ചറിലാണ് കളത്തിന് പുറത്തേക്ക് കൊണ്ട് പോയത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്നുള്ളത് വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാവുകയൊള്ളൂ. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറുകൾ മുന്നിൽ നിൽക്കെ പരിക്കേറ്റത് പിഎസ്ജിക്ക് ആശങ്കയുണ്ടാക്കുന്ന ഒന്നാണ്.
🙏 Thiago Mendes se disculpa con Neymarhttps://t.co/9BYnEb9JtE pic.twitter.com/GG0wGRRHUz
— Mundo Deportivo (@mundodeportivo) December 14, 2020
അതേസമയം നെയ്മറെ ഫൗളിനിരയാക്കിയ ലിയോൺ താരം തിയാഗോ മെൻഡസ് ആത്മാർത്ഥമായി ക്ഷമ പറഞ്ഞിരിക്കുകയാണ്. ബ്രസീലിയൻ താരമാണ് മെൻഡസ്. മത്സരശേഷം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ക്ഷമ ചോദിച്ചത്. ” പിഴവുൾ സംഭവിച്ചു കഴിഞ്ഞു. പക്ഷെ ഞാനിവിടെയുള്ളത് ആത്മാർത്ഥമായി നെയ്മറോട് ക്ഷമ ചോദിക്കാനാണ് ” ഇതായിരുന്നു തിയാഗോ മെൻഡസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നിലവിൽ മികച്ച ഫോമിൽ കളിക്കുകയായിരുന്നു നെയ്മർ. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇരട്ടഗോൾ നേടിയ താരം ഇസ്താംബൂളിനെതിരെ ഹാട്രിക് നേടിയിരുന്നു.
Pai de Neymar desabafa: "Precisa machucar alguém pra tomarmos uma atitude honesta?" https://t.co/YE8FucABpc pic.twitter.com/UJRHxh6ruE
— ge (@geglobo) December 13, 2020