നെയ്മറെ സിറ്റിക്ക് ഓഫർ ചെയ്തു,തടസ്സം നിന്നത് പെപ്?

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കാൻ പിഎസ്ജി ആലോചിച്ചിരുന്നു.എന്നാൽ താരത്തിന് അനുയോജ്യമായ ഒരു ക്ലബ്ബ് കണ്ടെത്താനാവാതെ പോവുകയായിരുന്നു. മാത്രമല്ല നെയ്മർക്ക് പിഎസ്ജി വിടാൻ താല്പര്യവുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നെയ്മർ പിഎസ്ജിയിൽ തന്നെ തുടരുമെന്നുള്ളത് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.

അതേസമയം കഴിഞ്ഞദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് നെയ്മർ ജൂനിയറെ പിഎസ്ജി പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഓഫർ ചെയ്തിരുന്നു എന്നുള്ളതാണ് ഇവരുടെ കണ്ടെത്തൽ. എന്നാൽ മാഞ്ചസ്റ്റർ സിറ്റി താരത്തെ സൈൻ ചെയ്യാനുള്ള അവസരം വേണ്ടെന്ന് വെക്കുകയായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയാണ് ഇതിന് തടസ്സം നിന്നതൊന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.

നെയ്മറുടെ ട്രാൻസ്ഫർ ഫീയും സാലറിയും താങ്ങാൻ കെൽപ്പുള്ള ഫുട്ബോൾ ലോകത്തെ അപൂർവ്വം ക്ലബ്ബുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ സിറ്റി. അതുകൊണ്ടാണ് പിഎസ്ജി സിറ്റിക്ക് താരത്തെ ഓഫർ ചെയ്തു. പക്ഷേ നിലവിൽ സിറ്റി നല്ല രൂപത്തിലാണ് മുന്നോട്ടുപോകുന്നതെന്നും നെയ്മർ വരുന്നതോടെ ടീമിന്റെ താളം തെറ്റാൻ സാധ്യതയുണ്ട് എന്ന കണക്കുകൂട്ടലിൽ പെപ് തന്നെ നെയ്മറെ നിരസിക്കുകയായിരുന്നു എന്നാണ് ലെ പാരീസിയൻ പുറത്ത് വിട്ടിട്ടുള്ളത്.ഇവരെ ഉദ്ധരിച്ചുകൊണ്ട് മറ്റു മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏതായാലും നെയ്മർ ഈ വരുന്ന സീസണിൽ പിഎസ്ജിയിൽ തന്നെ ഉണ്ടാവുമെന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. നിലവിൽ പ്രീ സീസൺ മത്സരങ്ങൾക്ക് നെയ്മർ ക്ലബ്ബിനൊപ്പം ജപ്പാനിലാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *