നെയ്മറെ മോശമായ രീതിയിൽ ചിത്രീകരിച്ച് ദിമിത്രി പയറ്റ്, ഫുട്ബോൾ ലോകത്ത് പ്രതിഷേധം!
കഴിഞ്ഞ ദിവസം നടന്ന പിഎസ്ജി vs മാഴ്സെ മത്സരത്തിനെ തുടർന്നുള്ള വിവാദങ്ങൾ വിട്ടൊഴിയുന്നില്ല.ഒന്നിന് പിറകെ ഒന്നായി പുകിലുകളാണ് ആ മത്സരത്തിനോട് അനുബന്ധിച്ചു കൊണ്ടിപ്പോൾ പുറത്ത് വരുന്നത്. ഇപ്പോഴിതാ മാഴ്സെ താരം ദിമിത്രി പയറ്റാണ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. സൂപ്പർ താരം നെയ്മർ ജൂനിയറെ വളരെ മോശമായി ചിത്രീകരിക്കുകയും അപമാനിക്കുകയും ചെയ്ത ഒരു പ്രവർത്തനമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ഒരു ഫോട്ടോ ഷോപ്പ് ചെയ്ത ചിത്രം പങ്കുവെച്ചാണ് പയറ്റ് നെയ്മറെ അപമാനിച്ചിരിക്കുന്നത്. തീർത്തും തരം താണ പ്രവർത്തിയാണ് പയറ്റിന്റെ ഭാഗത്തു നിന്നുണ്ടായത്. ഫുട്ബോൾ ലോകത്ത് നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ പയറ്റിന് നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരു നായക്ക് നെയ്മറുടെ തല ഫോട്ടോഷോപ്പ് ചെയ്തു വെച്ച് നൽകിയ ചിത്രമാണ് പയറ്റ് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചിരിക്കുന്നത്. ഫ്രഞ്ച് റാപ് ഗ്രൂപ്പ് ആയ ബാന്റെ ഓർഗാനൈസീയുടെ ചിത്രമാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ റാപ് താരങ്ങളുടെ തലക്ക് പകരം പയറ്റ് മാഴ്സെ താരങ്ങളുടെ തല ഫോട്ടോഷോപ്പ് വഴി വെച്ചുപിടിപ്പിക്കുകയായിരുന്നു. പരിശീലകൻ ആൻഡ്രേ വില്ലാസ് ബോസിന്റെയും ചിത്രം ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ അൽവാരോ ഗോൺസാലസിന്റെ തലവെച്ചു പിടിപ്പിച്ച ആളുടെ കയ്യിൽ ഒരു നായ ഇരിപ്പുണ്ട്. അവിടെയാണ് നെയ്മർ കരയുന്ന രൂപത്തിലുള്ള തല പയറ്റ് ചേർത്തിരിക്കുന്നത്. ഈ ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഒരു ക്യാപ്ഷനും ചേർത്തിട്ടുണ്ട്. “ഇതൊരു ഓർഗനൈസ്ഡ് ബ്രാൻഡ് ആണ്. ഫ്രഞ്ച് തലസ്ഥാനത്തുള്ളത് അല്ല. മാഴ്സെയിൽ ഉള്ളത് ” എന്നാണ് ചേർത്തത്. വളരെ വ്യാപകമായ വിമർശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരുന്നത്. മാത്രമല്ല മാന്യതക്ക് നിരക്കാത്ത പ്രവർത്തിയാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഫുട്ബോൾ ലോകം ഒന്നടങ്കം സമ്മതിക്കുന്നുണ്ട്.
Payet aviva el fuego en Instagram con una foto en la que Álvaro sostiene a un perro con la cara de Neymar llorando https://t.co/n95tFI9fCz
— MARCA (@marca) September 14, 2020