നെയ്മറെ മാത്രമല്ല,മെസ്സിയെയും പിഎസ്ജി ഒഴിവാക്കാൻ ആലോചിക്കുന്നു?

ഈ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് സൂപ്പർതാരം നെയ്മർ ജൂനിയറെ കുറിച്ചാണ്. അദ്ദേഹത്തെ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചു എന്നുള്ളത് ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ചെൽസി,എസി മിലാൻ,ന്യൂ കാസിൽ എന്നിവരെ നെയ്മറുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാർത്തകളും സജീവമാണ്.

ഇപ്പോഴിതാ സ്പാനിഷ് മാധ്യമപ്രവർത്തകനായ പെഡ്രോ മൊറാറ്റ മറ്റൊരു കാര്യം കൂടി പുറത്തു വിട്ടിട്ടുണ്ട്.അതായത് ഒരു വലിയ അഴിച്ചു പണിയാണ് നിലവിൽ പിഎസ്ജി ലക്ഷ്യം വെക്കുന്നത്. ക്ലബ്ബിന്റെ പുതിയ ഡയറക്ടർമാരായ ലൂയിസ് കാമ്പോസിനും ആന്ററോ ഹെൻറിക്വക്കും ചില പുതിയ പദ്ധതികളുണ്ട്. ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കി കൂടുതൽ യുവ താരങ്ങൾക്ക് പ്രാധാന്യം നൽകാനാണ് പിഎസ്ജി ഉദ്ദേശിക്കുന്നത് എന്നാണ് ഈ സ്പാനിഷ് ജേണലിസ്റ്റിന്റെ കണ്ടെത്തൽ.

അതുകൊണ്ടുതന്നെ നെയ്മറെ കൂടാതെ മെസ്സിയെയും ഒഴിവാക്കാൻ പിഎസ്ജി ശ്രമിച്ചേക്കും. എന്നാൽ ഇരുവരുടെയും കരാറും സാലറിയുമൊക്കെ പരിഗണിച്ചാൽ പിഎസ്ജിക്ക് അത് ബുദ്ധിമുട്ടാവുമെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. മാത്രമല്ല നെയ്മർ മെസ്സിക്കും പിഎസ്ജി വിടണമെന്നും മൊറാറ്റ കണ്ടെത്തിയിട്ടുണ്ട്.

പക്ഷെ ഈ റൂമറിലെ ആധികാരികത പലരും ചോദ്യം ചെയ്യുന്നുണ്ട്.അതായത് നിലവിലെ സാഹചര്യങ്ങളിൽ വെറുതെ വിവാദങ്ങൾ സൃഷ്ടിക്കാനാണ് സ്പാനിഷ് മാധ്യമങ്ങളും സ്പാനിഷ് ജേണലിസ്റ്റുകളും ശ്രമിക്കുന്നത് എന്നാണ് ഇതിനോടുള്ള പ്രതികരണമായി കൊണ്ട് പിഎസ്ജി ടോക്ക് പറഞ്ഞുവെക്കുന്നത്.എരി തീയിൽ എണ്ണയൊഴിക്കാനുള്ള ശ്രമമാണ് ഇതെന്നും ഇവർ വിലയിരുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *