നെയ്മറെ നിലനിർത്തണം, കരാർ പുതുക്കാൻ ചർച്ചകൾ തകൃതി!

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറെ എങ്ങനെയെങ്കിലും ക്ലബിൽ നിലനിർത്താനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബ്‌ തകൃതിയായി ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. പ്രമുഖമാധ്യമമായ ആർഎംസി സ്പോർട്ട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ മുഹമ്മദ് ബൗഹഫ്സിയെ ഉദ്ധരിച്ചു കൊണ്ടാണ് ഇവർ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിൽ 2022 വരെ താരത്തിന് കരാറുണ്ട്. എന്നാൽ ഇതും നീട്ടാൻ വേണ്ടിയാണ് പിഎസ്ജി ശ്രമിക്കുന്നത്. 2025 വരെയെങ്കിലും താരത്തെ ക്ലബിനോടൊപ്പം വേണമെന്നാണ് അധികൃതരുടെ ആഗ്രഹം.

താരം കരാർ പുതുക്കുകയാണെങ്കിൽ ഉടനെ താരത്തിന് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ കഴിയില്ല. അതിനാലാണ് പിഎസ്ജി ഇത്രയും ദൃതി പിടിക്കുന്നത്. ആഴ്ച്ചകൾക്ക് മുന്നേ തന്നെ ചർച്ചകൾ ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഒന്ന് കടുപ്പിച്ചതായാണ് റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം കെയ്‌ലിൻ എംബപ്പേയുടെ കരാർ പുതുക്കാനുള്ള ശ്രമവും പിഎസ്ജി നടത്തി വരുന്നുണ്ട്. ” നല്ല രീതിയിൽ തന്നെയാണ് ചർച്ചകൾ മുന്നോട്ട് പോവുന്നത്. എന്നാൽ വലിയ രീതിയിലുള്ള പുരോഗതികൾ ഒന്നും തന്നെ ചർച്ചയിൽ ഉണ്ടായിട്ടില്ല. പക്ഷെ പതിയെ പതിയെ കാര്യങ്ങൾ മുന്നോട്ട് പോവുന്നുണ്ട്. എന്നാൽ എംബാപ്പെയുടെ കാര്യത്തിൽ ഇങ്ങനെയല്ല ” ബൗഹഫ്സി പറഞ്ഞു. എംബാപ്പെ കരാർ പുതുക്കാൻ തയ്യാറായേക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്. താരം റയൽ മാഡ്രിഡിനെ ലക്ഷ്യം വെച്ച് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *