നെയ്മറെ ഒഴിവാക്കുന്നതിനോട് എംബപ്പേക്ക് എതിർപ്പില്ല!

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറെ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് ഒഴിവാക്കാൻ ആലോചിക്കുന്നു എന്നുള്ള കാര്യം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോഴിതാ മറ്റൊരു പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ ഇത് ശരിവെച്ചിട്ടുണ്ട്. അതായത് നല്ല ഓഫറുകൾ ലഭിക്കുകയാണെങ്കിൽ നെയ്മറെ പിഎസ്ജി ഒഴിവാക്കുമെന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം കൂടി അവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതായത് നെയ്മർ ജൂനിയറെ ഒഴിവാക്കുന്നതിനോട് പിഎസ്ജിയുടെ സൂപ്പർ താരമായ കിലിയൻ എംബപ്പേക്ക് എതിർപ്പില്ല. അത് അദ്ദേഹം ക്ലബ്ബിന് അറിയിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാണ് ലെ എക്യുപെ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

എന്നാൽ നെയ്മറെ ഒഴിവാക്കുക എന്നുള്ളത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു കാര്യമല്ല. കാരണം കഴിഞ്ഞ വർഷമാണ് നെയ്മർ കരാർ പുതുക്കിയത്.2025 വരെയുള്ള കരാറിലാണ് അദ്ദേഹം ഒപ്പ് വെച്ചിരിക്കുന്നത്. മാത്രമല്ല വലിയ സാലറിയാണ്. താരത്തിന്റെ സാലറിയും വിലയും താങ്ങാൻ കഴിയുന്ന ഒരു ക്ലബ്ബിനെ കണ്ടെത്തുക എന്നുള്ളത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

അതേസമയം നെയ്മർ ജൂനിയർക്ക് പിഎസ്ജി വിടാൻ ഉദ്ദേശമില്ല.താൻ പിഎസ്ജിയിൽ ഹാപ്പിയാണ് എന്നുള്ള കാര്യം നേരത്തെ തന്നെ നെയ്മർ തുറന്നു പറഞ്ഞിരുന്നു.ഏതായാലും ക്ലബ്ബ് ഏത് രൂപത്തിലുള്ള തീരുമാനം എടുക്കും എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *