നെയ്മറെ ഒഴിവാക്കാൻ എംബപ്പേ ആവശ്യപ്പെട്ടിരുന്നുവോ ? ലൂയിസ് കംപോസ് പറയുന്നു!
ഈ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരങ്ങളിൽ ഒരാളാണ് പിഎസ്ജിയുടെ സൂപ്പർതാരമായ നെയ്മർ ജൂനിയർ. അദ്ദേഹത്തെ ഒഴിവാക്കാൻ പിഎസ്ജി ശ്രമിക്കുന്നുണ്ട് എന്നായിരുന്നു വാർത്തകൾ. മാത്രമല്ല സൂപ്പർതാരം കിലിയൻ എംബപ്പേ നെയ്മറെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇത് ക്ലബ്ബിനോട് ചെയ്യാൻ ആവശ്യപ്പെട്ടു എന്നുമുള്ള റൂമറുകളും വ്യാപകമായിരുന്നു.
എന്നാൽ ഇതെല്ലാം നിരസിച്ചു കൊണ്ട് ഇപ്പോൾ പിഎസ്ജിയുടെ സ്പോട്ടിംഗ് അഡ്വൈസറായ ലൂയിസ് കാംപോസ് രംഗത്ത് വന്നിട്ടുണ്ട്. അതായത് നെയ്മറെ ഒഴിവാക്കാൻ എംബപ്പേ ആവിശ്യപ്പെട്ടിരുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല നെയ്മറെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രൊജക്റ്റിന്റെ ഭാഗമായിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.കാംപോസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 17, 2022
“കിലിയൻ എംബപ്പേ നെയ്മറെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നുള്ള റൂമറുകൾ ഞാൻ കേട്ടിരുന്നു.അത് സത്യമല്ല. ഞങ്ങളുടെ പരിഗണനയിൽ മൂന്നു താരങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം എംബപ്പേയായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച താരം.മെസ്സി അഡാപ്റ്റാവുന്ന സമയമായിരുന്നു. നെയ്മറാവട്ടെ പരിക്കിന്റെ പിടിയിലുമായിരുന്നു.എംബപ്പേയായിരുന്നു പലപ്പോഴും ടീമിനെ മുന്നോട്ടു നയിച്ചിരുന്നത്.പക്ഷേ നെയ്മർ ജൂനിയർ വളരെ മികച്ച ഒരു താരമാണ്. അക്കാര്യത്തിൽ യാതൊരുവിധ സംശയങ്ങളുമില്ല. മാത്രമല്ല മുമ്പ് ഞാൻ അദ്ദേഹത്തെക്കുറിച്ച് കേട്ട പല കാര്യങ്ങളും തെറ്റായിരുന്നു.അദ്ദേഹം കൃത്യസമയത്ത് തന്നെ പരിശീലനത്തിന് എത്തും. ടീമിന്റെയും ക്ലബ്ബിന്റെയും പ്രോജക്ടിൽ അദ്ദേഹം വളരെയധികം ഇടപഴകിയിരുന്നു ” ഇതാണ് കാംപോസ് പറഞ്ഞിട്ടുള്ളത്.
ഇനി പിഎസ്ജിയുടെ അടുത്ത എതിരാളികൾ വമ്പൻമാരായ ലിയോണാണ്. ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:15 ന് ലിയോണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.