നെയ്മറെ അധിക്ഷേപിച്ച അൽവാരോ ഗോൺസാലസിന് വധഭീഷണി !
സൂപ്പർ താരം നെയ്മർ ജൂനിയറും അൽവാരോ ഗോൺസാലസും തമ്മിലുള്ള പ്രശ്നങ്ങൾക്ക് വിരാമമാവുന്നില്ല. പുതുതായി ഗോൺസാലസിനും കുടുംബത്തിനും വധഭീഷണി ഉണ്ടായതയാണ് റിപ്പോർട്ടുകൾ. മാഴ്സെ പരിശീലകനായ ആൻഡ്രേ വില്ലാസ് ബോസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അൽവാരോക്ക് വധഭീഷണി ലഭിച്ചത് സത്യമാണ് എന്നാണ് ബോസ് ഇന്നലത്തെ പത്രസമ്മേളനത്തിൽ പറഞ്ഞത്.ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങൾ പെട്ടന്ന് തന്നെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. താരത്തിന് വധ ഭീഷണി ഉണ്ടെന്ന് ക്ലബായ മാഴ്സെയും സ്ഥിരീകരിച്ചിട്ടുണ്ട്. ക്ലബ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗികപ്രസ്താവനയിലൂടെയാണ് താരത്തിന് വധഭീഷണി ലഭിച്ചെന്ന് അറിയിച്ചത്. തുടർന്ന് പരിശീലകൻ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
https://twitter.com/English_AS/status/1305940845670133765?s=19
” അൽവാരോക്കെതിരെയുള്ള വധഭീഷണി സത്യമാണ്. പോലീസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇതാണ് പ്രതിസ്ഥാനത്ത് ആരോപിക്കപ്പെട്ടാലുള്ള പ്രത്യാഘാതങ്ങൾ. ഇത് എളുപ്പത്തിൽ അവസാനിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു ” ബോസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു പ്രൈവറ്റ് ടെലിഫോൺ നമ്പറിൽ നിന്നാണ് താരത്തിനും കുടുംബത്തിനും വധഭീഷണി വന്നത്. പരിശീലകൻ താരത്തിന് പിന്തുണ അർപ്പിച്ചിട്ടുണ്ട്. അദ്ദേഹം റേസിസ്റ്റ് അല്ല എന്നാണ് പരിശീലകൻ പറയുന്നത്. ഏതായാലും ക്ലബായ മാഴ്സെയും ഇതിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പിഎസ്ജിയും മാഴ്സെയും സത്യം പുറത്തു കൊണ്ടു വരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ബോസ് പറഞ്ഞിരുന്നു.
Communiqué officiel à la suite de la rencontre #PSGOM
— Olympique de Marseille (@OM_Officiel) September 14, 2020