നെയ്മറുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ട് പിഎസ്ജി, ആരാധകർക്ക് ആശ്വാസം.
ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ ലില്ലിയെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് പിഎസ്ജി ഈ മത്സരത്തിൽ വിജയം കരസ്ഥമാക്കിയിട്ടുള്ളത്. ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളായിരുന്നു പിഎസ്ജിയുടെ വിജയ ഗോളായി മാറിയത്.
മത്സരത്തിൽ നെയ്മർ ജൂനിയർ ഒരു ഗോളും ഒരു അസിസ്റ്റും നേടിയിരുന്നു.പക്ഷേ അദ്ദേഹം പരിക്കേറ്റ് പുറത്തുപോയത് ആരാധകർക്ക് ആശങ്ക നൽകിയ കാര്യമായിരുന്നു. നെയ്മറുടെ ആങ്കിളിനായിരുന്നു പരിക്കേറ്റിരുന്നത്.കാഴ്ച്ചയിൽ പരിക്ക് ഗുരുതരമായിരുന്നു. നെയ്മറെ സ്ട്രക്ചറിലാണ് കളത്തിന് പുറത്തേക്ക് കൊണ്ടു പോയിരുന്നത്. നെയ്മറുടെ പരിക്കിന്റെ മെഡിക്കൽ റിപ്പോർട്ട് ഇപ്പോൾ പിഎസ്ജി പബ്ലിഷ് ചെയ്തിട്ടുണ്ട്.
Communiqué médical après #PSGLOSC @aspetar
— Paris Saint-Germain (@PSG_inside) February 19, 2023
അതായത് നെയ്മർ ഒരു തവണ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആങ്കിളിന് പൊട്ടൽ ഏറ്റിട്ടില്ല എന്നുള്ളത് പിഎസ്ജി സ്ഥിരീകരിച്ചിട്ടുണ്ട്. ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒരു കാര്യമാണിത്. എന്നാൽ 48 മണിക്കൂറിനുള്ളിൽ ഇനിയും നെയ്മറെ പരിശോധനകൾക്ക് വിധേയമാക്കും. അതിനുശേഷം ആണ് നെയ്മറുടെ പരിക്കിന്റെ കൃത്യമായ ആഴം വ്യക്തമാവുക.
ഏതായാലും പിഎസ്ജി ഫ്രഞ്ച് ലീഗിൽ അടുത്ത മത്സരം കളിക്കുക കരുത്തരായ മാഴ്സെക്കെതിരെയാണ്.ആ മത്സരത്തിൽ നെയ്മർ ഉണ്ടാവില്ല എന്നുള്ളത് ഉറപ്പാണ്. പക്ഷേ ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെയുള്ള മത്സരത്തിൽ നെയ്മർക്ക് കളിക്കാനാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.