നെയ്മറുടെ മികവിൽ പിഎസ്ജിക്ക് വിജയം, പ്ലയെർ റേറ്റിംഗ്!

സൂപ്പർ താരം നെയ്മർ ജൂനിയർ മുന്നിൽ നിന്ന് നയിച്ചപ്പോൾ പിഎസ്ജിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പിഎസ്ജി ലെൻസിനെ പരാജയപ്പെടുത്തിയത്.ഒരു ഗോളും ഒരു അസിസ്റ്റുമായി നെയ്മർ തിളങ്ങുകയായിരുന്നു. ശേഷിച്ച ഗോൾ മാർക്കിഞ്ഞോസ് നേടി.മത്സരത്തിന്റെ 33-ആം മിനുട്ടിലാണ് ഡ്രാക്സ്ലറുടെ അസിസ്റ്റിൽ നിന്ന് നെയ്മർ ഗോൾ കണ്ടെത്തിയത്.59-ആം മിനുട്ടിൽ നെയ്മറുടെ അസിസ്റ്റിൽ നിന്ന് മാർക്കിഞ്ഞോസ് ഗോൾ നേടുകയായിരുന്നു.61-ആം മിനുട്ടിൽ ലെൻസ്‌ ഒരു ഗോൾ നേടിയെങ്കിലും പിന്നീട് പിഎസ്ജി ഫലപ്രദമായി പ്രതിരോധിക്കുകയായിരുന്നു.ജയം നേടിയെങ്കിലും പിഎസ്ജി രണ്ടാം സ്ഥാനത്താണ്.35 മത്സരങ്ങളിൽ നിന്ന് 75 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം.76 പോയിന്റുള്ള ലില്ലിയാണ് ഒന്നാം സ്ഥാനത്ത്‌. മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

പിഎസ്ജി : 7.0
നെയ്മർ : 9.1
ഇകാർഡി : 6.8
ഡ്രാക്സ്ലർ : 8.3
സറാബിയ : 6.6
ഗയെ : 7.4
പെരേര :7.2
ഡയാലോ : 6.6
കിപ്പമ്പേ :6.9
മാർക്കിഞ്ഞോസ് : 8.0
ഡാഗ്ബ : 6.2
നവാസ് : 6.1
കെഹ്റർ : 6.7-സബ്
വെറാറ്റി : 6.3-സബ്
ഹെരേര : 6.6-സബ്
റഫീഞ്ഞ : 6.0-സബ്
കീൻ : 6.0-സബ്

Leave a Reply

Your email address will not be published. Required fields are marked *