നെയ്മറുടെ പ്രത്യേകതകൾ എന്തെല്ലാം? മെസ്സി വിലയിരുത്തുന്നു!

ഫുട്ബോൾ ലോകത്തെ ഏറ്റവും മനോഹരമായ കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു ലയണൽ മെസ്സി-നെയ്മർ ജൂനിയർ കൂട്ടുകെട്ട്.2013-ൽ നെയ്മർ ബാഴ്സയിൽ എത്തിയതോടെ കൂടിയാണ് ഈ സഖ്യം പിറന്നത്. പിന്നീട് ഇരുവരും ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു.ഒടുവിൽ 2017-ൽ നെയ്മർ ബാഴ്സ വിടുകയായിരുന്നു.എന്നാലിപ്പോൾ മെസ്സിയും നെയ്മറും പിഎസ്ജിയിൽ ഒരുമിച്ചിട്ടുണ്ട്.

നെയ്മർ ജൂനിയറെ വളരെയധികം അടുത്തറിയുന്ന വ്യക്തികളിലൊരാളാണ് മെസ്സി.ഇപ്പോഴിതാ നെയ്മറുടെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്നുള്ളത് ലയണൽ മെസ്സി വിലയിരുത്തിയിട്ടുണ്ട്.നെറ്റ്ഫ്ലിക്സിന്റെ നെയ്മർ : ദി പെർഫെക്റ്റ്‌ കേയോസ് എന്ന ഡോക്യുമെന്ററിയിൽ സംസാരിക്കുകയായിരുന്നു മെസ്സി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തടയിടാൻ കഴിയാത്ത ഒരു താരമാണ് നെയ്മർ. അവൻ വളരെയധികം വേഗതയുള്ളവനാണ്. ബുദ്ധിവൈഭവമുള്ളവനാണ്. പന്തിനോടൊപ്പം അവന് അപാരമായ വേഗമാണ് ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത് .

ബാഴ്സക്ക് വേണ്ടി ആകെ 161 മത്സരങ്ങളാണ് മെസ്സിയും നെയ്മറും ഒരുമിച്ച് കളിച്ചിട്ടുള്ളത്. അതിൽ 120 മത്സരങ്ങളിലും ബാഴ്സ വിജയം സ്വന്തമാക്കിയിരുന്നു.19 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.രണ്ട് പേരും പങ്കാളികളായി കൊണ്ട് 56 ഗോളുകളാണ് ആകെ നേടിയത്.

അതേസമയം ബാഴ്സയിലെ തുടക്കകാലത്ത് മെസ്സി തന്നെ സഹായിച്ച കാര്യവും നെയ്മർ ഈ ഡോക്യുമെന്ററിയിൽ പങ്കുവച്ചിരുന്നു.സമ്മർദ്ധങ്ങൾ മൂലം ഡ്രെസ്സിങ് റൂമിൽ ഇരുന്ന് കരഞ്ഞ തന്നെ സംസാരിച്ചു കൊണ്ട് സഹായിച്ചത് മെസ്സിയാണ് എന്നാണ് നെയ്മർ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *