നെയ്മറുടെ പിതാവിനെ അറസ്റ്റ് ചെയ്തു!

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പരിക്ക് മൂലം ദീർഘകാലമായി അദ്ദേഹം പുറത്താണ്. ഖത്തർ വേൾഡ് കപ്പിൽ ഹൃദയഭേദകമായ ഒരു പുറത്താവൽ അദ്ദേഹത്തിന് വേണ്ടി വന്നിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിലും ഇപ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ട്.

ഇതിനിടെ മറ്റൊരു വാർത്ത കൂടി പ്രമുഖ ബ്രസീലിയൻ മാധ്യമമായ UOL റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അതായത് നെയ്മറുടെ വീട്ടിൽ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രൂപത്തിലുള്ള ചില നിർമ്മാണങ്ങളും പ്രവർത്തനങ്ങളും നടന്നിരുന്നു. ബ്രസീലിൽ നിരോധിച്ച ചില പ്രവർത്തനങ്ങളായിരുന്നു നടന്നിരുന്നത്.പാരിസ്ഥിതികമായ ക്രൈം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇതിനെ തുടർന്ന് മാൻഗരാറ്റിബ മുനിസിപ്പാലിറ്റി അധികൃതരും സിവിൽ പോലീസും നെയ്മറുടെ വീട്ടിൽ അന്വേഷണത്തിനായി എത്തിയിരുന്നു.

ഇങ്ങനെ അന്വേഷണത്തിനായി എത്തിയ അധികൃതരോട് നെയ്മർ ജൂനിയറുടെ പിതാവായ നെയ്മർ സീനിയർ തട്ടിക്കയറുകയായിരുന്നു. ഏതായാലും ഈ സംഭവവികാസങ്ങളെയൊക്കെ തുടർന്ന് നെയ്മറുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ഉടൻ തന്നെ അദ്ദേഹത്തെ വിട്ടയച്ചതായും UOL കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അഞ്ചു മില്യൺ ബ്രസീലിയൻ റീൽസും അദ്ദേഹത്തിന് പിഴയായി ചുമത്തിയിട്ടുണ്ട്.

നെയ്മറുടെ ഏജന്റായി കൊണ്ട് പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് നെയ്മറുടെ പിതാവ്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നെയ്മർ പിഎസ്ജി വിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ പരിശീലകനായി കൊണ്ട് ലൂയിസ് എൻറിക്കെ വരുകയാണെങ്കിൽ നെയ്മർ ക്ലബ്ബ് വിടാൻ സാധ്യതയില്ല.എൻറിക്കെക്കും അദ്ദേഹത്തെ നിലനിർത്താൻ തന്നെയാണ് താല്പര്യം എന്നാണ് അറിയാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *