നെയ്മറുടെ നല്ലകാലം കഴിഞ്ഞു, എംബപ്പേ കൂടെയില്ലെങ്കിൽ ഒന്നും നേടാനാവില്ല: മുൻ പിഎസ്ജി താരം.

സൂപ്പർ താരം നെയ്മർ ജൂനിയർ കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജിയുമായുള്ള തന്റെ കരാർ പുതുക്കിയത്. ഇതോടെ 2025 വരെ താരം പിഎസ്ജി ജേഴ്സിയിൽ ഉണ്ടാവുമെന്ന് ഉറപ്പായി കഴിഞ്ഞു. എന്നാൽ താരത്തിന്റെ ഈ തീരുമാനത്തിനെതിരെ പലരും രംഗത്ത് വന്നിരുന്നു. നെയ്മർ തന്റെ പ്രതിഭയെ കളഞ്ഞു കുളിക്കുകയാണ് എന്നായിരുന്നു ഒരു കൂട്ടം ഫുട്ബോൾ നിരീക്ഷകർ വിമർശിച്ചിരുന്നത്. ഇപ്പോഴിതാ മുൻ പിഎസ്ജി താരമായ ഡേവിഡ് ജിനോളയും താരത്തെ വിമർശനവിധേയമാക്കിയിരിക്കുകയാണിപ്പോൾ. നെയ്മറുടെ നല്ല കാലം കഴിഞ്ഞെന്നും എംബപ്പേ കൂടെയില്ലെങ്കിൽ നെയ്മർക്കോ പിഎസ്ജിക്കോ ഒന്നും നേടാനാവില്ല എന്നുമാണ് ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.

” നെയ്മറുടെ മികച്ച വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു.നെയ്മറെ പോലെയുള്ള ഒരു താരത്തെ മുൻ നിർത്തി കൊണ്ട് വിജയങ്ങൾ നേടുക എന്നുള്ളത് സാധാരണമാണ്. നല്ല കാര്യവുമാണ്. പക്ഷേ ആ കാലം കഴിഞ്ഞിരിക്കുന്നു. നെയ്മറുടെ നല്ല കാലം അവസാനിച്ചിരിക്കുന്നു.എംബപ്പേ കൂടെയില്ലെങ്കിൽ നെയ്മർക്കോ പിഎസ്ജിക്കോ തിളങ്ങാനാവുമെന്ന് ഒരുറപ്പും പറയാനാവില്ല.നെയ്മറിന് ഇപ്പോൾ 29 വയസ്സാണ്. അദ്ദേഹത്തിന്റെ മികച്ച വർഷങ്ങൾ ഇപ്പോൾ പിറകിലാണ്. അതേസമയം എംബപ്പേ യൂത്ത് ആണ്.ഒരുപാട് കഴിവുകളുള്ള താരമാണ് എംബപ്പേ.താരം കൂടെ ഉണ്ടെങ്കിൽ മാത്രമേ പിഎസ്ജിക്ക് മുന്നോട്ട് പോവാനാവൂ ” ജിനോള പറഞ്ഞു.

2017-ൽ പിഎസ്ജിയിൽ ചേർന്ന ശേഷം നെയ്മർ 115 മത്സരങ്ങൾ കളിച്ചു.90 ഗോളുകൾ നേടിയ താരം 10 കിരീടങ്ങൾ നേടിയിട്ടുണ്ട്.3 ഫ്രഞ്ച് ചാമ്പ്യൻഷിപ്,2 ഫ്രഞ്ച് കപ്പ്‌,2 ഫ്രഞ്ച് ലീഗ് കപ്പ്‌,3 ഫ്രഞ്ച് സൂപ്പർ കപ്പ് എന്നിവയാണ് അവകൾ.

Leave a Reply

Your email address will not be published. Required fields are marked *