നെയ്മറുടെ കേസ്,ഖലീഫിയെ അപകീർത്തിപ്പെടുത്തുന്നുവെന്ന് അഭിഭാഷകർ!

2017ലായിരുന്നു നെയ്മർ ജൂനിയറെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി സ്വന്തമാക്കിയത്. ലോക റെക്കോർഡ് ട്രാൻസ്ഫറായിരുന്നു അവിടെ പിറന്നിരുന്നത്. നെയ്മർ ജൂനിയർക്ക് വേണ്ടി പിഎസ്ജി ബാഴ്സലോണക്ക് നൽകിയത് 222 മില്യൺ യൂറോയാണ്. ഈ റെക്കോർഡ് ഇപ്പോഴും ഫുട്ബോൾ ലോകത്ത് തുടരുകയാണ്.

എന്നാൽ ഇക്കാര്യത്തിൽ പുതിയതായി കൊണ്ട് ഒരു വിവാദം ഉയർന്നു കേട്ടിരുന്നു. അതായത് നെയ്മർ ജൂനിയറെ കൊണ്ടുവന്നതിൽ പിഎസ്ജി നികുതി വെട്ടിപ്പ് നടത്തിയതായി ആരോപിക്കപ്പെട്ടിരുന്നു. ഗവൺമെന്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടി പിഎസ്ജി കൃത്യമായ നികുതി അടച്ചില്ല,നികുതി വെട്ടിച്ചു എന്നായിരുന്നു ആരോപണങ്ങൾ. ഈ ആരോപണങ്ങളിൽ നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.

അതിന്റെ ഭാഗമായി കൊണ്ട് ഫ്രഞ്ച് മിനിസ്റ്ററിയിൽ റൈഡ് നടക്കുകയും ചെയ്തിരുന്നു.ഈ ആരോപണങ്ങൾ ഗവൺമെന്റിന് വലിയ തലവേദന സൃഷ്ടിക്കുന്നതുപോലെതന്നെ പിഎസ്ജി പ്രസിഡണ്ടായ നാസർ അൽ ഖലീഫിക്കും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഈ നികുതി വെട്ടിപ്പ് കേസിൽ കുറ്റക്കാരനായി കൊണ്ട് പല മാധ്യമങ്ങളും ഉയർത്തി കാണിക്കുന്നത് ഖലീഫിയെയാണ്.എന്നാൽ ഇതിനെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകർ തന്നെ രംഗത്തുവന്നിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വെച്ചുകൊണ്ട് ഖലീഫിയെ അപകീർത്തിപ്പെടുത്തുകയാണ് പലരും ചെയ്യുന്നത് എന്നാണ് അഭിഭാഷകർ പറഞ്ഞിട്ടുള്ളത്.

രഹസ്യ രൂപത്തിൽ നടത്തേണ്ട അന്വേഷണങ്ങൾ ഇങ്ങനെ പരസ്യമാക്കുന്നതിനെതിരെയും ഇവർ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.ഖലീഫി തന്റെ അന്തസ്സിനും പ്രശസ്തിക്കും നേരെ ആക്രമണം നേരിടുന്ന ഒരു ഇര മാത്രമാണ് എന്നാണ് അഭിഭാഷകർ ഇപ്പോൾ അവകാശപ്പെടുന്നത്.

ഏതായാലും കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ ഫ്രാൻസിൽ വലിയ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന കേസ് തന്നെയായിരിക്കും ഇത്. കാരണം ഫ്രഞ്ച് മിനിസ്റ്ററി കൂടി ഇതിന്റെ ഭാഗമാകുന്നുണ്ട്. അവരുടെ സഹായത്തോടുകൂടിയാണ് പിഎസ്ജി നികുതി വെട്ടിപ്പ് നടത്തിയത് എന്നാണ് ശക്തമായ ആരോപണങ്ങൾ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *