നെയ്മറുടെ കരാർ പുതുക്കൽ, എംബാപ്പെ പറഞ്ഞത് ഇങ്ങനെ!

സൂപ്പർ താരം നെയ്മർ ജൂനിയർ പിഎസ്ജിയിൽ തുടരുമെന്ന് താരം തന്നെ സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ നെയ്മർ കരാർ പുതുക്കാനൊരുങ്ങുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. നാലു വർഷത്തെ കരാറിലായിരിക്കും നെയ്മർ ഒപ്പുവെക്കുക. നിലവിൽ 2022 വരെയാണ് നെയ്മർക്ക് കരാറുള്ളത്. താൻ പിഎസ്ജിയിൽ തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ എംബാപ്പെയും തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് നെയ്മർ പ്രസ്താവിച്ചിരുന്നു. എംബാപ്പെയെ സഹോദരൻ എന്നാണ് നെയ്മർ അഭിസംബോധനം ചെയ്തിരുന്നത്. ഇപ്പോഴിതാ നെയ്മർ കരാർ പുതുക്കുമെന്ന പ്രസ്താവനകളോട് തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് എംബാപ്പെ.അതൊരു മഹത്തായ വാർത്തയാണ് എന്നാണ് എംബാപ്പെ പറഞ്ഞത്.

” ഇതൊരു മഹത്തായ വാർത്തയാണ്.നെയ്മർ എന്ന താരത്തിന്റെ പ്രാധാന്യം ഇവിടെയുള്ള ഓരോരുത്തർക്കുമറിയാവുന്നതാണ്.വരാനിരിക്കുന്ന ഒരുപാട് വർഷങ്ങളിൽ, ഈ ക്ലബ്ബിൽ ചരിത്രമെഴുതാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” എംബാപ്പെ പറഞ്ഞു. അതേസമയം എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരുമോ എന്ന കാര്യം വ്യക്തമല്ല. താൻ ഇതുവരെ അതിനെ കുറിച്ച് തീരുമാനം എടുത്തിട്ടില്ല എന്നാണ് എംബാപ്പെ മുമ്പ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *