നെയ്മറും മെസ്സിയും എന്റെ ക്ലബ്ബിലേക്ക് വരാൻ സാധ്യതയുണ്ട് : ഗോൺസാലോ ഹിഗ്വയ്ൻ!

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഈ സീസൺ മുതലാണ് പിഎസ്ജിക്ക് വേണ്ടി ഒരുമിച്ച് കളിച്ചു തുടങ്ങിയത്.എന്നാൽ രണ്ട് പേർക്കും ഒരു ആഗ്രഹം അവശേഷിക്കുന്നുണ്ട്.അമേരിക്കൻ ലീഗായ എംഎൽഎസിൽ കളിക്കാൻ ഇരുവർക്കും താല്പര്യമുണ്ട്.നേരത്തെ തന്നെ ഒരു ഇന്റർവ്യൂവിൽ ലയണൽ മെസ്സി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.കൂടാതെ ഈയിടെ ഫിനോമിനോയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുന്ന സമയത്ത് നെയ്മർ ജൂനിയറും എംഎൽഎസ്സിൽ കളിക്കാനുള്ള ആഗ്രഹം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഈ രണ്ടു പേരും എംഎൽഎസ് ക്ലബായ ഇന്റർ മിയാമിയിലേക്ക് എത്താൻ സാധ്യത ഉണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ അർജന്റൈൻ സൂപ്പർ താരമായിരുന്ന ഗോൺസാലോ ഹിഗ്വയ്ൻ.ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയിലാണ് നിലവിൽ ഗോൺസാലോ ഹിഗ്വയ്ൻ കളിച്ചു കൊണ്ടിരിക്കുന്നത്.അദ്ദേഹം അർജന്റൈൻ മാധ്യമമായ ഒലെയോട് പറഞ്ഞത് ഇങ്ങനെയാണ്.

” എന്ത് കൊണ്ട് ലയണൽ മെസ്സിക്ക് ഇന്റർ മിയാമിയിൽ വന്നു കൂടാ? തീരുമാനം കൈക്കൊള്ളേണ്ടത് മെസ്സിയാണ്.പക്ഷെ അദ്ദേഹം വരാനുള്ള സാധ്യതകൾ ഞാൻ കാണുന്നുണ്ട്.എംഎൽഎസ്സിലേക്ക് പോവാൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യം നെയ്മർ ജൂനിയറും തുറന്നു പറഞ്ഞിരുന്നു.അദ്ദേഹവും വരാൻ സാധ്യതയുണ്ട്.അവർക്കൊക്കെ ഇങ്ങോട്ട് വരണം.അവർക്ക് ഇവിടുത്തെ ശാന്തത ഇഷ്ടപ്പെടും. ഇവിടെ വിമർശനങ്ങൾ കുറവാണ്. സമാധാനത്തോട് കൂടിയും സുരക്ഷിതമായും നിങ്ങൾക്ക് ഇവിടെ ജീവിക്കാം.അതാണ് എനിക്കിപ്പോൾ അനുഭവപ്പെടുന്നത് ” ഹിഗ്വയ്ൻ പറഞ്ഞു.

നിലവിൽ മെസ്സിക്കും നെയ്മർക്കുമൊക്കെ പിഎസ്ജിയിൽ കരാറുകൾ അവശേഷിക്കുന്നുണ്ട്.അത്കൊണ്ട് തന്നെ ഇരുവരും ഉടനെ എംഎൽഎസ്സിൽ എത്തില്ല. പക്ഷേ കരിയറിന്റെ അവസാന സമയത്ത് എംഎൽഎസ്സിലേക്ക് എത്താനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!