നെയ്മറും ക്രിസ്റ്റ്യാനോയുമില്ല,തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 5 സഹതാരങ്ങളെ വെളിപ്പെടുത്തി ഡി മരിയ!
ഫുട്ബോൾ ലോകത്തെ ഒട്ടേറെ മഹാരഥൻമാർക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് എയ്ഞ്ചൽ ഡി മരിയ. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്നിവരോടൊപ്പമെല്ലാം ഡി മരിയ കളിച്ചിട്ടുണ്ട്. ഏതായാലും തന്നോടൊപ്പം കളിച്ച, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് സഹതാരങ്ങളെ ഇപ്പോൾ ഡി മരിയ വെളിപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോക്കും നെയ്മർക്കും ഇതിൽ ഇടമില്ല എന്നുള്ളതാണ് അത്ഭുതപ്പെടുത്തിയ കാര്യം. അർജന്റൈൻ സഹതാരമായ ലയണൽ മെസ്സി,പിഎസ്ജി സഹതാരമായ മാർക്കോ വെറാറ്റി,പിഎസ്ജിയിൽ സഹതാരമായിരുന്ന സ്ലാട്ടൻ ഇബ്രാഹിമോവിച്ച്,റയലിൽ സഹതാരമായിരുന്ന ലുക്കാ മോഡ്രിച്ച്,റയലിൽ സഹതാരമായിരുന്ന ടോണി ക്രൂസ് എന്നിവരെയാണ് ഡി മരിയ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനുള്ള കാരണവും ഇദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഡി മരിയയുടെ വാക്കുകൾ ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
El curioso Top 5 de Di María, sin Cristiano Ronaldo ni Neymar
— TyC Sports (@TyCSports) September 1, 2021
En el #LíberoVS, Fideo tuvo que armar una lista con los cinco compañeros más cracks que tuvo en su carrera, y sorprendió a todos.https://t.co/OY3wtDOE4T
” ഒന്നാമത്തെ താരം ലയണൽ മെസ്സിയാണ്. അതിന് വിശദീകരണങ്ങൾ ആവിശ്യമില്ല. രണ്ടാമത്തെ താരം മാർക്കോ വെറാറ്റിയാണ്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഉയർന്നവരിൽ ഉയർന്നവനാണ്.മൂന്നാമത്തേത് സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ്.അദ്ദേഹം ബോൾ കൊണ്ട് ചെയ്യുന്ന കാര്യങ്ങൾ അസാമാന്യമാണ്.നാലാമത്തെ താരം ലുക്കാ മോഡ്രിച്ചാണ്. അദ്ദേഹം ക്ലബ്ബിലേക്ക് വന്നത് എങ്ങനെയാണോ, അങ്ങനെയല്ല പിന്നീട് അദ്ദേഹം ആയിത്തീർന്നത്.അദ്ദേഹം ഒരു അസാധാരണമായ പ്രതിഭയാണ്.അഞ്ചാമത്തേത് ടോണി ക്രൂസാണ്. എന്നെ അത്ഭുതപെടുത്തിയ താരമാണ് ക്രൂസ്. എനിക്ക് വേണമെങ്കിൽ നിങ്ങൾക്ക് വേണ്ടി നെയ്മറേയും ക്രിസ്റ്റ്യാനോയെയും ഈ ലിസ്റ്റിൽ ഉൾപ്പെടുത്താം. പക്ഷേ ഇവർക്കൊക്കെ കളത്തിൽ ഒരു സ്‌പേസ് ആവിശ്യമുള്ള താരങ്ങളാണ്.പക്ഷേ എനിക്കിഷ്ടം ചെറിയ സ്പേസിൽ തന്നെ കാര്യങ്ങൾ പരിഹരിക്കുന്ന താരങ്ങളെയാണ്. അത്കൊണ്ടാണ് ഞാൻ വെറാറ്റിയെയും ലുക്കാ മോഡ്രിച്ചിനെയും തിരഞ്ഞെടുത്തത് ” ഇതാണ് ഡിമരിയ പറഞ്ഞത്.
നിലവിൽ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടി അർജന്റീനയുടെ ദേശീയ ടീമിനൊപ്പമാണ് ഡിമരിയ ഉള്ളത്. ഇതിനു ശേഷം താരം പാരീസിൽ മടങ്ങിയെത്തും