നെയ്മറും എംബാപ്പെയും പിഎസ്ജി വിടുമോ? ഉറപ്പിച്ച് പറഞ്ഞ് പ്രസിഡന്റ്!
പിഎസ്ജിയെ സംബന്ധിച്ചെടുത്തോളം അവരുടെ നിർണായകമായ താരങ്ങളാണ് നെയ്മർ ജൂനിയറും കിലിയൻ എംബാപ്പെയും. ഇരുവരുടെയും ചിറകിലേറി കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ കുതിക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നു. ഇത്തവണ ബാഴ്സയെ 5-2 എന്ന സ്കോറിന് തകർത്തു കൊണ്ട് ക്വാർട്ടറിലേക്ക് മുന്നേറാനും പിഎസ്ജിക്ക് സാധിച്ചു. പക്ഷെ ഈ രണ്ട് സൂപ്പർ താരങ്ങളുടെയും കരാറുകൾ 2022-ൽ അവസാനിക്കും. ഇരുവരും ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഇപ്പോഴും സജീവമാണ്. എന്നാൽ കരാർ പുതുക്കാനുള്ള കഠിനശ്രമത്തിലാണ് പിഎസ്ജി. ഇപ്പോഴിതാ ഇരുവരും പിഎസ്ജിയിൽ തന്നെ തുടരുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫി.ആർഎംസി സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഇദ്ദേഹം തുറന്നു പറഞ്ഞത്. എക്കാലത്തും അവർ പാരീസിൽ തന്നെ തുടരുമെന്നാണ് പ്രസിഡന്റ് പറഞ്ഞത്.
‘Mbappe and Neymar are Parisians and they will stay forever’ – PSG president Al-Khelaifi rules out exits for star duo https://t.co/9nqpwCiCpk pic.twitter.com/DIwgdP0Rv4
— Goal South Africa (@GoalcomSA) March 11, 2021
” എംബാപ്പെയും നെയ്മറും പാരീസിയൻസാണ്.അവർ പാരീസിൽ തന്നെ എക്കാലത്തും തുടരും ” ഇതാണ് ഇരുവരെയും കുറിച്ച് പ്രസിഡന്റ് പറഞ്ഞത്. അതേസമയം ഈ ചാമ്പ്യൻസ് ലീഗിലെ പിഎസ്ജിയുടെ പ്രകടനത്തെ കുറിച്ചും ഇദ്ദേഹം മനസ്സ് തുറന്നു. ” ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ കളിക്കാൻ സാധിക്കുക എന്നുള്ളത് തന്നെ വലിയ ഒരു ബഹുമതിയാണ്.നാല് വർഷം മുമ്പ് എന്ത് സംഭവിച്ചുവോ അതൊക്കെ ഞാൻ മറന്നു കഴിഞ്ഞിരിക്കുന്നു.അത് ചരിത്രത്തിൽ തുടരും.പക്ഷെ ഇപ്പോൾ ഞങ്ങൾ ബാഴ്സയെ പുറത്താക്കിയിരിക്കുന്നു. അവസാന എട്ടിൽ ഇടം നേടിയിരിക്കുന്നു. ഇത് സന്തോഷം നൽകുന്ന ഒന്നാണ് ” നാസർ അൽ ഖലീഫി പറഞ്ഞു.
Nasser Al-Khelaïfi 💬
— PSG WORLD NATION (@PSG_WorldNation) March 10, 2021
“ #Neymar and #Mbappé are Parisians, always and they will remain Parisians.” (RMC Sport)
The president has spoken. It’s snowing in Madrid 😂🔴🔵 pic.twitter.com/NOV7xIZyIO