നെയ്മറും എംബപ്പേയും പ്രശ്നത്തിലാണോ? പ്രതികരണവുമായി ഗാൾട്ടിയർ!
ഒരിടവേളക്കുശേഷം ഒരിക്കൽ കൂടി ക്ലബ്ബ് മത്സരങ്ങൾ ഫുട്ബോൾ ലോകത്തേക്ക് എത്തുകയാണ്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും കളത്തിൽ ഇറങ്ങുന്നുണ്ട്.നീസാണ് പിഎസ്ജിയുടെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ മത്സരം നടക്കുക.
ഈ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പിഎസ്ജി പരിശീലകനായ ഗാൾട്ടിയറോട് നെയ്മറും എംബപ്പേയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കപ്പെട്ടിരുന്നു. ഇരുവരും ഉടക്കിലാണ് എന്നുള്ള റൂമറുകൾ ഈയിടെ വ്യാപകമാണ്. എന്നാൽ ഒരിക്കൽ കൂടി പിഎസ്ജി പരിശീലകൻ ഇതിനെ തള്ളിക്കളഞ്ഞിട്ടുണ്ട്.ഡ്രസ്സിംഗ് റൂം വളരെ മികച്ച രൂപത്തിലാണ് മുന്നോട്ടുപോകുന്നത് എന്നാണ് പരിശീലകൻ മറുപടി പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
💬 Galtier : "On a un vestiaire très agréable. Il y a un décalage entre ce que vous entendez, ce que vous pouvez percevoir, quelques déclarations et la réalité du vestiaire. Ce n'est pas ça. On a un vestiaire qui vit bien ensemble."https://t.co/bO3Q7emxdt
— RMC Sport (@RMCsport) September 29, 2022
” നിങ്ങൾ എപ്പോഴും ടീമിനകത്ത് പ്രശ്നങ്ങൾ ഉണ്ട് എന്നാണ് പറയുന്നത്. ഞാൻ ഇവിടെ എത്തിയ അന്നുമുതൽ ഒരേ കാര്യം തന്നെ നിങ്ങൾ ആവർത്തിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. സാധാരണ രൂപത്തിലുള്ള കാര്യങ്ങൾ തന്നെയാണ് ഇവിടുത്തെ ഡ്രസ്സിംഗ് റൂമിലും ഉള്ളത്. നിങ്ങൾക്ക് ഈ സീസണിൽ വലിയ ലക്ഷ്യങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവരും നല്ല രൂപത്തിലാണ് എന്നുള്ളത് ഉറപ്പുവരുത്തേണ്ടത് പരിശീലകന്റെ ചുമതലയാണ്. അത് ഞാൻ ആദ്യമേ ചെയ്തതാണ്.ഡ്രസ്സിംഗ് റൂം വളരെ മികച്ച രൂപത്തിലാണ് മുന്നോട്ടുപോകുന്നത് ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് പിഎസ്ജിയാണ് ഉള്ളത്. അതേസമയം എതിരാളികളായ നീസ് പതിമൂന്നാം സ്ഥാനത്താണ് ഉള്ളത്.