നെയ്മറിന്റെ ഈ സീസണിലെ പ്രകടനം കണ്ടില്ലെന്ന് നടിക്കരുത്:PSG ആരാധകരെ വിമർശിച്ച് സമീർ നസ്രി!

സമീപകാലത്ത് പിഎസ്ജി ആരാധകർ ചെയ്തുകൂട്ടിയ പ്രവർത്തനങ്ങൾ വലിയ രൂപത്തിലുള്ള വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ലയണൽ മെസ്സിയെ പരസ്യമായി പിഎസ്ജി ആരാധകർ തെറി വിളിക്കുകയായിരുന്നു. മാത്രമല്ല നെയ്മർ ജൂനിയറുടെ വീടിനു മുന്നിൽ പോലും ഇവർ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.മെസ്സി,നെയ്മർ എന്നിവരോട് ക്ലബ്ബ് വിട്ടു പോകാൻ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്തായാലും നെയ്മർ ജൂനിയർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുൻ ഫ്രഞ്ച് താരമായ സമീർ നസ്രി രംഗത്ത് വന്നിട്ടുണ്ട്.എന്തിന്റെ പേരിലാണ് ആരാധകർ നെയ്മറെ ക്രൂശിക്കുന്നത് എന്നാണ് ഇദ്ദേഹം ചോദിച്ചിട്ടുള്ളത്. സീസണിന്റെ തുടക്കത്തിൽ നെയ്മറാണ് പിഎസ്ജിയെ മുന്നോട്ടുകൊണ്ടുപോയതെന്നും ഇദ്ദേഹം ഓർമിപ്പിച്ചു.നസ്രിയുടെ വാക്കുകളെ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സിക്ക് കാരണവശാലും രണ്ട് ആഴ്ചത്തെ വിലക്ക് ഏർപ്പെടുത്താൻ പാടില്ലായിരുന്നു.അദ്ദേഹം യാത്ര ചെയ്തതിനെ പരമാവധി നൽകാവുന്ന ശിക്ഷ പിഴ മാത്രമാണ്. എന്ത് തെറ്റാണ് നെയ്മർ ജൂനിയർ ചെയ്തിട്ടുള്ളത്?മാധ്യമങ്ങളും ആരാധകരും നെയ്മർ ക്രൂശിക്കുന്നു. അത് എന്തിന്റെ അടിസ്ഥാനത്തിലാണ്?പിഎസ്ജി ആരാധകർ എംബപ്പേയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് നെയ്മർ ജൂനിയർ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നത്. നെയ്മറാണ് ഈ സീസണിന്റെ തുടക്കത്തിൽ പിഎസ്ജിയെ മുന്നോട്ടുകൊണ്ടുപോയത് എന്നുള്ള കാര്യം ഓർമ്മവേണം. ഗ്രൂപ്പിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒരുകാരണവശാലും ആരാധകരെ അനുവദിക്കരുത് “ഇതാണ് സമീർ നസ്രി പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ മികച്ച പ്രകടനം നടത്തി വരുന്നതിനിടയാണ് നെയ്മറെ പരിക്ക് പിടികൂടിയത്. ഇനി ഈ സീസണിൽ നെയ്മർ ജൂനിയർക്ക് കളിക്കാനാവില്ല. ലീഗ് വണ്ണിൽ 20 മത്സരങ്ങൾ മാത്രം കളിച്ച നെയ്മർ ജൂനിയർ 13 ഗോളുകളും 11അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *