നൂറിന്റെ നിറവിൽ എംബപ്പേ, ഇടം നേടിയത് ഇതിഹാസങ്ങൾക്കൊപ്പം!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മൊണാക്കോയെ പരാജയപ്പെടുത്തിയിരുന്നു. ഈ രണ്ട് ഗോളുകളും പിറന്നത് കിലിയൻ എംബപ്പേയുടെ ബൂട്ടിൽ നിന്നായിരുന്നു. പെനാൽറ്റിയിലൂടെയും ലയണൽ മെസ്സിയുടെ അസിസ്റ്റലൂടെയുമാണ് എംബപ്പേ ഇരട്ട ഗോളുകൾ നേടിയത്.

ഏതായാലും ഈ ഗോൾ നേട്ടത്തോടെ ലീഗ് വണ്ണിൽ നൂറ് ഗോളുകൾ പൂർത്തിയാക്കാൻ എംബപ്പേക്ക് കഴിഞ്ഞിരുന്നു. ടോപ് ഫ്ലൈറ്റിൽ ലീഗുകളിൽ,ഒരു ലീഗിൽ 100 ഗോളുകൾ പൂർത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് എംബപ്പേ പൂർത്തിയാക്കിയിരുന്നു.

കൂടാതെ 21-ആം നൂറ്റാണ്ടിൽ ലീഗ് വണ്ണിലെ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ ഇടം നേടാനും ഇപ്പോൾ എംബപ്പേക്ക് കഴിഞ്ഞിട്ടുണ്ട്.ലീഗ് വണ്ണിൽ 21-ആം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം കവാനിയാണ്.138 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.നാലാമതാണ് എംബപ്പേയുള്ളത്. ആ താരങ്ങളെ താഴെ നൽകുന്നു.

Edinson Cavani (PSG) 138
Zlatan Ibrahimovic (PSG) 113
Alexandre Lacazette (OL) 100
Kylian Mbappé (PSG) 100

ഏതായാലും അതിവേഗമാണ് എംബപ്പേ ഇപ്പോൾ കുതിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *