നിറം മങ്ങുന്നു, മെസ്സിക്ക് ഫ്രഞ്ച് മാധ്യമത്തിന്റെ വിമർശനം!
കഴിഞ്ഞ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലിയോണിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് ഈ മത്സരത്തിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. മാത്രമല്ല താരത്തെ പരിശീലകൻ പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിൽ പോച്ചെട്ടിനോയോടുള്ള അതൃപ്തി താരം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ഏതായാലും മൂന്ന് മത്സരങ്ങൾ പിഎസ്ജിക്കായി കളിച്ച മെസ്സിക്ക് ഇതുവരെ ഒരു ഗോളോ അസിസ്റ്റോ നേടാൻ സാധിച്ചിട്ടില്ല. ഇതോടെ താരത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനും മെസ്സിയെ വിമർശിച്ചിട്ടുണ്ട്. മെസ്സി നിറം മങ്ങി പോവുകയാണ് ചെയ്യുന്നത് എന്നാണ് ഇവർ വിലയിരുത്തിയിട്ടുള്ളത്.
Messi criticised in the French media https://t.co/2SIWcUb6Ew
— Murshid Ramankulam (@Mohamme71783726) September 21, 2021
” മെസ്സി നിറം മങ്ങി പോവുകയാണ് ചെയ്തിട്ടുള്ളത്. പാരീസിൽ അദ്ദേഹത്തിന്റെ കാര്യങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സങ്കീർണ്ണമാവുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ തല താഴ്ന്ന് കൊണ്ടേയിരിക്കുകയാണ്.മത്സരത്തിൽ ഒരു ഇമ്പാക്ടും ഉണ്ടാക്കാതെയാണ് അദ്ദേഹം നടന്നകന്നത് ” ലെ പാരീസിയൻ കുറിച്ചു.
ഏതായാലും വിമർശനങ്ങൾക്ക് വൈകാതെ മെസ്സി മറുപടി നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.