നിങ്ങൾക്കൊന്നും മെസ്സിയെ താങ്ങാൻ കഴിയില്ല :പിഎസ്ജിയെ പരിഹസിച്ച് അഗ്വേറോയുടെ മകന്റെ കമന്റ്!

രണ്ടു വർഷക്കാലം പിഎസ്ജിയിൽ ചിലവഴിച്ചതിനുശേഷം സൂപ്പർതാരം ലയണൽ മെസ്സി ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.പിഎസ്ജിയിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. എന്നിരുന്നാലും ഈ സീസണിൽ മികച്ച പ്രകടനം മെസ്സി ക്ലബ്ബിനു വേണ്ടി നടത്തിയിട്ടുണ്ട്.21 ഗോളുകളും 20 അസിസ്റ്റുകളുമായിരുന്നു ഈ സീസണിൽ ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി നേടിയിരുന്നത്.

ഏതായാലും മെസ്സി ഇനി പിഎസ്ജിക്ക് വേണ്ടി കളിക്കില്ല. അദ്ദേഹത്തിന് യാത്ര പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം പിഎസ്ജി ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിന്റെ താഴെ അർജന്റൈൻ സൂപ്പർ താരമായിരുന്ന സെർജിയോ അഗ്വേറോയുടെ മകൻ ഒരു കമന്റ് പങ്കുവെച്ചിട്ടുണ്ട്.അതിപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ വൈറലാവുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.

പിഎസ്ജി എന്ന ക്ലബ്ബിനെക്കാൾ വളരെ വലുതാണ് ലയണൽ മെസ്സി എന്ന കമന്റാണ് അഗ്വേറോയുടെ മകനായ ബെഞ്ചമിൻ അഗ്വേറോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. ഏകദേശം ഒരു ലക്ഷത്തോളം ലൈക്കുകൾ ആ കമന്റിന് മാത്രമായി ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങൾക്കൊന്നും മെസ്സിയെ താങ്ങാൻ കഴിയില്ല എന്ന ഒരു ഉദ്ദേശത്തിലാണ് അഗ്വേറോയുടെ മകന്റെ കമന്റ് വന്നിട്ടുള്ളത്. ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സെർജിയോ അഗ്വേറോ.

മാത്രമല്ല ലയണൽ മെസ്സിയെ ഗോഡ് ഫാദറായി കൊണ്ടാണ് ബെഞ്ചമിൻ അഗ്വേറോ പരിഗണിക്കുന്നത്. ഏതായാലും മെസ്സിയും പിഎസ്ജിയും തമ്മിലുള്ള ബന്ധം നല്ല രീതിയിൽ അല്ല അവസാനിച്ചത് എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. സമീപകാലത്ത് മെസ്സിയെ പിഎസ്ജി വിലക്കുകയും മെസ്സി പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു. കൂടാതെ മെസ്സിയെ നിരന്തരം പിഎസ്ജി ആരാധകർ വേട്ടയാടിയതും വലിയ രൂപത്തിൽ വിവാദമായിരുന്നു.മെസ്സി പിഎസ്ജി വിട്ടത് ലയണൽ മെസ്സി ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *