നിങ്ങളാരാണ് എന്നോട് സംസാരിക്കാൻ? കാമ്പോസിനോട് അന്ന് നെയ്മർ പറഞ്ഞത്!

ലീഗ് വണ്ണിൽ ഈ മാസം നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി മൊണാക്കോയോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പിഎസ്ജി പരാജയപ്പെട്ടത്. ആ മത്സരത്തിനുശേഷം സൂപ്പർ താരം നെയ്മർ ജൂനിയറും പിഎസ്ജിയുടെ സ്പോർട്ടിംഗ് അഡ്വൈസർ ആയ ലൂയിസ് കാമ്പോസും തമ്മിൽ ഡ്രസ്സിംഗ് റൂമിൽ വെച്ച് വാക്കേറ്റം നടന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാത്രമല്ല സഹതാരമായ വീറ്റിഞ്ഞയുമായും നെയ്മർ പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു.

ലോക്കർ റൂമിനകത്ത് പ്രശ്നങ്ങൾ ഉണ്ടായി എന്നുള്ളത് പിന്നീട് നെയ്മർ ജൂനിയർ സ്ഥിരീകരിച്ചിരുന്നു.എന്നാൽ അതിനെ അദ്ദേഹം ന്യായീകരണം കണ്ടെത്തുകയും ചെയ്തിരുന്നു.സ്നേഹം ഉള്ളിടത്ത് പ്രശ്നങ്ങൾ ഉണ്ടാവുമെന്നായിരുന്നു നെയ്മർ ജൂനിയർ പറഞ്ഞിരുന്നത്. ഏതായാലും അന്ന് ലോക്കർ റൂമിൽ വച്ച് നെയ്മർ എന്താണ് കാമ്പോസിനോട് പറഞ്ഞതെന്ന് ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“നിങ്ങൾ എന്തിനാണ് എന്നോട് സംസാരിക്കുന്നത്. നിങ്ങൾ എന്റെ പരിശീലകൻ ഒന്നുമല്ലല്ലോ ” ഇതായിരുന്നു നെയ്മർ ജൂനിയർ ലൂയിസ് കാമ്പോസിനോട് പറഞ്ഞിരുന്നത്. സ്പോർട്ടിംഗ് അഡ്വൈസർ ആയ ലൂയിസ് കമ്പോസ് താരങ്ങളുടെ കാര്യത്തിൽ അമിതമായി ഇടപെടുന്നു എന്ന ആരോപണം വളരെ ശക്തമാണ്. കഴിഞ്ഞ ലില്ലിക്കെതിരെയുള്ള മത്സരത്തിനിടെ അദ്ദേഹം പരിശീലകനെക്കാൾ മുന്നോട്ട് കയറിവന്ന് താരങ്ങൾക്ക് നിർദ്ദേശം നൽകിയത് വലിയ വിവാദമായിരുന്നു.

ഏതായാലും നെയ്മറുടെ ഭാവിയുടെ കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അദ്ദേഹം ക്ലബ്ബിൽ തന്നെ തുടരുമോ അതല്ല ക്ലബ് വിടേണ്ടി വരുമോ എന്നുള്ളത് ഇപ്പോഴും സംശയരമാണ്. നിലവിൽ പരിക്കിന്റെ പിടിയിലാണ് നെയ്മർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *