നാല്പതാം വയസ്സ് വരെ കളിക്കാനാവും : റാമോസ്
ലീഗ് വണ്ണിൽ ഇന്ന് നടക്കുന്ന 15-ആം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ സെന്റ് എറ്റിനിയാണ്. ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 5:30-നാണ് ഈ മത്സരം അരങ്ങേറുക.
ഈ മത്സരത്തിനുള്ള പിഎസ്ജി സ്‌ക്വാഡിൽ സുപ്പർ താരം സെർജിയോ റാമോസിന് ഇടം ലഭിച്ചിരുന്നു. ഇതുവരെ പിഎസ്ജിക്ക് വേണ്ടി അരങ്ങേറാൻ റാമോസിന് കഴിഞ്ഞിരുന്നില്ല.പരിക്കായിരുന്നു കാരണം. ഏതായാലും ഇന്നത്തെ മത്സരത്തിൽ താരത്തിന്റെ അരങ്ങേറ്റം ഉണ്ടാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.
അതേസമയം ഈയൊരു ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് റാമോസ് സംസാരിച്ചിട്ടുണ്ട്.ഏകാന്തതയുടെ നിമിഷങ്ങളായിരുന്നു എന്നാണ് റാമോസ് വിശേഷിപ്പിച്ചത്. കൂടാതെ തനിക്ക് നാല്പത് വയസ്സ് വരെ കളിക്കാനാവുമെന്നുള്ള പ്രതീക്ഷയും റാമോസ് പങ്കു വെച്ചു. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Messi and Ramos at the airport pic.twitter.com/6vtOisRiWP
— Xabhi ✪ (@FCB_Lad) November 27, 2021
” ഒരുപാട് ബുദ്ധിമുട്ടേറിയ നിമിഷങ്ങൾ ഉണ്ടായിരുന്നു.ഏകാന്തതയുടെ നിമിഷങ്ങളായിരുന്നു അത്.ജിമ്മിൽ ഫിസിയോതെറാപിസ്റ്റിന്റെ കൂടെയും ഫിറ്റ്നസ് കോച്ചിന്റെ കൂടെയും മണിക്കൂറുകളോളം ചിലവഴിക്കേണ്ടി വന്നു.ചില സമയങ്ങളിൽ നിങ്ങൾക്ക് നിങ്ങളിൽ തന്നെ സംശയങ്ങളുണ്ടാവും.പക്ഷെ ഞാൻ എന്നിൽ സ്വയം വിശ്വസിച്ചു. കൂടെ ഹാർഡ് വർക്കും ചെയ്തു.ക്ലബ്ബിൽ തിരിച്ചെത്തുന്നതിലും സ്ഥാനമുറപ്പിക്കുന്നതിലുമായിരുന്നു എന്റെ ശ്രദ്ധ.എന്റെ ഏറ്റവും മികച്ച ലെവലിൽ എനിക്ക് എത്താൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഒരു നാലോ അഞ്ചോ വർഷം കൂടി എനിക്ക് കളിക്കാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.പ്രധാനപ്പെട്ട കാര്യം ഞാൻ മാനസികമായി ശക്തനാവുക എന്നുള്ളതാണ്. ഇനി ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് റാമോസ് പറഞ്ഞത്.
ഏതായാലും ഇന്നെങ്കിലും റാമോസിന്റെ അരങ്ങേറ്റം കാണാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.