നാലഞ്ച് വർഷം കൂടി ടോപ് ലെവലിൽ കളിക്കണം : റാമോസ്

ഈ സീസണിൽ പിഎസ്ജിയിലേക്കെത്തിയ സൂപ്പർ താരം സെർജിയോ റാമോസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര നല്ല രൂപത്തിലല്ല മുന്നോട്ടുപോകുന്നത്. തുടർച്ചയായ പരിക്കുകൾ കാരണം ഒട്ടുമിക്ക മത്സരങ്ങളും റാമോസിന് നഷ്ടമായിരുന്നു.ആകെ ഏഴ് മത്സരങ്ങളിൽ മാത്രമാണ് റാമോസ് പിഎസ്ജിക്ക് വേണ്ടി കളത്തിലിറങ്ങിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ റാമോസ് ഈ സീസണിന് ശേഷം ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു എന്നാൽ ഈ റൂമറുകളെ സെർജിയോ റാമോസ് തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.കൂടാതെ ഒരു നാലഞ്ച് വർഷം കൂടി ടോപ്പ് ലെവലിൽ കളിക്കണമെന്നുള്ള ആഗ്രഹവും റാമോസ് പങ്കുവെച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇനിയൊരു നാലോ അഞ്ചോ വർഷം കൂടി ടോപ്പ് ലെവലിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്, അതിനു ശേഷം മറ്റൊരു എക്സ്പീരിയൻസിൽ ജീവിക്കണം. എനിക്ക് പിഎസ്ജിയിൽ രണ്ട് വർഷത്തെ കരാറുണ്ട്. അത് മൂന്നാക്കാൻ ഞങ്ങൾ ശ്രമിക്കും.എന്റെ ശാരീരിക ക്ഷമത അനുവദിക്കുന്നിടത്തോളം കാലം എന്റെ മനസിനെ ശ്രദ്ധാലുവായി നിലനിർത്താൻ എനിക്ക് സാധിക്കും. ലോകത്തിലെ ഏറ്റവും മികച്ച താരമായി കളിക്കുന്നതിനേക്കാൾ ഞാൻ മുൻഗണന നൽകുന്നത് ലോകത്തിലെ ഏറ്റവും മികച്ച ടീമിൽ കളിക്കാനാണ്. കാരണം ഫുട്ബോൾ ഒരു കളക്ടീവ് സ്പോട്ടാണ്.ടീം എന്ന നിലയിലാണ് വിജയങ്ങൾ കൊയ്യേണ്ടത്. വേൾഡ് ചാമ്പ്യൻഷിപ്പിലും ചാമ്പ്യൻസ് ലീഗിലുമൊക്കെ കളിക്കുന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്. നിങ്ങൾ എപ്പോഴും ടീമിനു വേണ്ടിയാണ് വർക്ക് ചെയ്യേണ്ടത് ” ഇതാണ് റാമോസ് പറഞ്ഞത്.

കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ മുഴുവൻ സമയവും കളിക്കാൻ റാമോസിന് സാധിച്ചിരുന്നു.ജനുവരി 23 ന് ശേഷം ആദ്യമായാണ് റാമോസ് ഒരു മത്സരം മുഴുവനായി പൂർത്തിയാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *