നഷ്ടമായത് നിരവധി മത്സരങ്ങൾ,നെയ്മറുടെ പിഎസ്ജിയിലെ പരിക്കിന്റെ കണക്കുകൾ ഇങ്ങനെ!

2017-ലായിരുന്നു സൂപ്പർതാരം നെയ്മർ ജൂനിയറെ പിഎസ്ജി ലോകറെക്കോർഡ് തുകക്ക്‌ സ്വന്തമാക്കിയത്.പിഎസ്ജിയിൽ മികച്ച പ്രകടനമാണ് താരം നടത്തുന്നതെങ്കിലും പരിക്കുകൾ പലപ്പോഴും നെയ്മർക്ക്‌ വിനയാവുകയായിരുന്നു. നിരവധി മത്സരങ്ങളാണ് നെയ്മർക്ക് പിഎസ്ജിയിൽ പരിക്കുമൂലം നഷ്ടമായിട്ടുള്ളത്. അതിന്റെ കണക്കുകൾ ഇപ്പോൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പുറത്തു വിട്ടിട്ടുണ്ട്.

ഇതുവരെ നൂറോളം മത്സരങ്ങളാണ് നെയ്മർക്ക് പിഎസ്ജിയിൽ നഷ്ടമായിട്ടുള്ളത്.പിഎസ്ജിയിൽ എത്തിയ ശേഷം 2017 സെപ്റ്റംബറിലാണ് നെയ്മർക്ക്‌ ആദ്യമായി പരിക്കേൽക്കുന്നത്. ഒരു മത്സരമാണ് അന്ന് നഷ്ടമായത്. അതിനുശേഷം ചെറിയ പരിക്കുകൾ നെയ്മറെ വേട്ടയാടി.

2018 ഫെബ്രുവരിയിലാണ് നെയ്മർക്ക് ഗുരുതരപരിക്കേൽക്കുന്നത്.16 മത്സരങ്ങളാണ് നെയ്മർക്ക്‌ അന്ന് പിഎസ്ജിയിൽ നഷ്ടമായത്.പിന്നീട് 2019 ജനുവരിയിലും ഇതേ പരിക്ക് നെയ്മറെ അലട്ടി.അന്ന് നെയ്മർക്ക്‌ നഷ്ടമായത് 18 മത്സരങ്ങളാണ്.പിന്നീട് 2021 ഫെബ്രുവരിൽ നെയ്മർക്ക്‌ അഡക്റ്റർ ഇഞ്ചുറി പിടിപെട്ടു.അന്ന് ഒൻപത് മത്സരങ്ങൾ നഷ്ടമായി.

നിലവിൽ നെയ്മർ ജൂനിയർ മറ്റൊരു പരിക്കിന്റെ പിടിയിലാണ്.നവംബർ 29-ന് ആങ്കിൾ ഇഞ്ചുറിയാണ് നെയ്മർക്ക് ഏറ്റത്.താരം ഇതുവരെ തിരിച്ചെത്തിയിട്ടില്ല.9 മത്സരങ്ങളാണ് ഇപ്പോൾ നെയ്മർക്ക്‌ നഷ്ടമായിട്ടുള്ളത്.

പിഎസ്‌ജിയിൽ എത്തിയശേഷം ഇതുവരെ 23 പരിക്കുകളാണ് നെയ്മർക്ക് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.ആകെ 96 മത്സരങ്ങളാണ് നെയ്മർക്ക് നഷ്ടമായിട്ടുള്ളത്.നിലവിൽ ഇനിയും മത്സരങ്ങൾ നഷ്ടമാവാൻ സാധ്യതയുണ്ട്.ഏതായാലും ചാമ്പ്യൻസ് ലീഗിൽ റയലിനെ നേരിടുന്നതിന് മുന്നേയെങ്കിലും താരം പൂർണ സജ്ജമാകുമെന്നുള്ള പ്രതീക്ഷയിലാണ് പിഎസ്ജിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *