തിളങ്ങാനാവുന്നില്ല,റാമോസിനെ കൈവിടാൻ പിഎസ്ജി!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി പോർച്ചുഗീസ് സൂപ്പർതാരമായ ഗോൺസാലോ റാമോസിനെ സ്വന്തമാക്കിയത്. ആദ്യം ലോണിലായിരുന്നു താരം പിന്നീട് സ്ഥിരപ്പെടുകയായിരുന്നു.65 മില്യൺ യൂറോയാണ് അദ്ദേഹത്തിന് വേണ്ടി പിഎസ്ജി ചിലവഴിച്ചിട്ടുള്ളത്. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിൽ നിന്നായിരുന്നു താരത്തെ പിഎസ്ജി സ്വന്തമാക്കിയിരുന്നത്.

എന്നാൽ ഈ സ്ട്രൈക്കർ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കുന്നില്ല.13 ലീഗ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്.ഈ സീസണിൽ ആകെ നാല് ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അതുകൊണ്ടുതന്നെ പരിശീലകനായ ലൂയിസ് എൻറിക്കെക്ക് ഈ താരത്തിലുള്ള വിശ്വാസം കുറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് വലിയ മത്സരങ്ങളിൽ തിളങ്ങാൻ കപ്പാസിറ്റി ഇല്ല ഈ താരത്തിന് എന്നാണ് എൻറിക്കെ വിശ്വസിക്കുന്നത്.

അതുകൊണ്ടുതന്നെ ഈ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ കൈവിടാൻ ഒരുപക്ഷേ പിഎസ്ജി ശ്രമിച്ചേക്കാം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ നേരത്തെ ഈ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.പക്ഷേ ലോൺ അടിസ്ഥാനത്തിൽ മാത്രമായിരിക്കും അദ്ദേഹത്തെ ക്ലബ്ബ് സ്വന്തമാക്കുക. അതേസമയം ജനുവരിയിൽ പിഎസ്ജി ഈ താരത്തെ ഒഴിവാക്കുമോ എന്ന കാര്യത്തിൽ ഉറപ്പുകൾ ഒന്നുമില്ല. ഒരുപക്ഷേ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ വരെ പിഎസ്ജി കാത്ത് നിൽക്കാനുള്ള സാധ്യതകളുണ്ട്.

നിലവിൽ വേണ്ടത്ര അവസരങ്ങൾ എൻറിക്കെ ഈ പോർച്ചുഗീസ് താരത്തിന് നൽകാറില്ല. അതുകൊണ്ടുതന്നെ താരവും ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ നടത്തും. നേരത്തെ ബെൻഫിക്കയിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് റാമോസ്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലും ഇദ്ദേഹം തിളങ്ങിക്കൊണ്ട് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *