തകർപ്പൻ ജയം,PSGയുടെ വിജയ കുതിപ്പ് തുടരുന്നു!
ഒരല്പം മുമ്പ് നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി ജാപ്പനീസ് ക്ലബ്ബായ ഉറാവ റെഡ് ഡയമണ്ട്സിനെ പരാജയപ്പെടുത്തുന്നത്. സൂപ്പർ താരം കിലിയൻ എംബപ്പേ,പാബ്ലോ സറാബിയ,കലിമുവന്റോ എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്.
എംബപ്പേ,ഇക്കാർഡി,സറാബിയ എന്നിവരായിരുന്നു പിഎസ്ജിയുടെ മുന്നേറ്റ നിരയിൽ ഇടം നേടിയത്. മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ സറാബിയയാണ് പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തത്.34-ആം മിനിറ്റിൽ എംബപ്പേയുടെ ഗോളും പിറന്നു.
✅ C'est terminé au stade Saitama ! Deuxième succès en deux matchs dans ce #PSGJapanTour2022. ❤️💙
— Paris Saint-Germain (@PSG_inside) July 23, 2022
⚽️ @Pablosarabia92
⚽️ @KMbappe
⚽️ @a_kalimuendo pic.twitter.com/zBg0LsLWdX
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും 58-ആം മിനുട്ടിലാണ് കളത്തിലേക്ക് എത്തിയത്.76-ആം മിനുട്ടിൽ കലിമുവന്റോ പിഎസ്ജി ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.
ഇതുവരെ മൂന്ന് പ്രീ സീസൺ സൗഹൃദമത്സരങ്ങളാണ് പിഎസ്ജി കളിച്ചിട്ടുള്ളത്. ഈ മൂന്ന് മത്സരങ്ങളിലും വിജയം നേടാൻ ഗാൾട്ടിയറുടെ സംഘത്തിന് സാധിച്ചിട്ടുണ്ട്.ഇനി പിഎസ്ജിയുടെ അടുത്ത മത്സരം ഗാമ്പ ഒസാക്കക്കെതിരെയാണ്.വരുന്ന തിങ്കളാഴ്ചയാണ് ഈ മത്സരം നടക്കുക.