ഡെമ്പലെയെ പരിഹസിച്ച പോസ്റ്റിൽ പിന്തുണയുമായി നെയ്മർ ജൂനിയർ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർക്ക് പിഎസ്ജി വിടേണ്ടിവന്നത്. ക്ലബ്ബിൽ തുടരാനായിരുന്നു അദ്ദേഹത്തിന് ആഗ്രഹമെങ്കിലും പിഎസ്ജി അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. തുടർന്ന് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്കാണ് നെയ്മർ ജൂനിയർ ചേക്കേറിയത്. എന്നാൽ അൽ ഹിലാലിൽ എത്തുന്നതിന് മുൻപേ നാന്റസിനെതിരെ ഫ്രഞ്ച് സൂപ്പർ കപ്പിൽ പിഎസ്ജിക്ക് വേണ്ടി ഒരു മത്സരം നെയ്മർ ജൂനിയർ കളിച്ചിരുന്നു.

ആ മത്സരത്തിൽ നെയ്മർ 2 ഗോളുകളായിരുന്നു നേടിയിരുന്നത്. അതായത് ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി നെയ്മറുടെ പേരിൽ 2 ഗോളുകളുണ്ട്. അതേസമയം പിഎസ്ജി കഴിഞ്ഞ സമ്മറിൽ മുന്നേറ്റ നിരയിലേക്ക് ഫ്രഞ്ച് സൂപ്പർ താരമായ ഡെമ്പലെയെ കൊണ്ടുവന്നിരുന്നു. വളരെ മോശം പ്രകടനമാണ് അദ്ദേഹം ക്ലബ്ബിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. കേവലം ഒരു ഗോൾ മാത്രമാണ് ഡെമ്പലെക്ക് പിഎസ്ജിയിൽ നേടാൻ കഴിഞ്ഞിട്ടുള്ളത്.

പിഎസ്ജിക്ക് വേണ്ടിയുള്ള തന്റെ പതിനാറാമത്തെ മത്സരത്തിലാണ് ഡെമ്പലെ ഗോൾ നേടിയത്. അതിനുശേഷം ക്ലബ്ബ് കളിച്ച 12 മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ താരത്തിന് കഴിഞ്ഞിട്ടുമില്ല. ഇതിനെ പരിഹസിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ നെയ്മറുടെ ഒരു ഫാൻ അക്കൗണ്ടിൽ നിന്നും ഒരു പോസ്റ്റ് വന്നിരുന്നു.പിഎസ്ജിക്ക് വേണ്ടി ഈ സീസണിൽ നെയ്മർ രണ്ട് ഗോളുകൾ നേടിയപ്പോൾ ഡെമ്പലെ ആകെ നേടിയത് ഒരു ഗോൾ മാത്രമാണ് എന്നായിരുന്നു പോസ്റ്റ്. ഇതിന് നെയ്മർ ലൈക്ക് ചെയ്തിട്ടുണ്ട്. മാത്രമല്ല കമന്റ് ബോക്സിലും നെയ്മർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ചിരിക്കുന്ന ഇമോജിയാണ് കമന്റ് ബോക്സിൽ നെയ്മർ രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് തന്റെ പകരക്കാരനായി കൊണ്ട് ക്ലബ്ബ് കൊണ്ടുവന്ന താരത്തിന്റെ മോശം പ്രകടനത്തിൽ നെയ്മർ പരിഹസിച്ച് ചിരിക്കുക തന്നെയാണ് ചെയ്യുന്നത്.ഏതായാലും കഴിഞ്ഞ ഒക്ടോബർ മാസത്തിൽ നെയ്മർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.അതുകൊണ്ട് തന്നെ ഈ സീസണിൽ നെയ്മർക്ക് ഇനി കളിക്കാൻ സാധിക്കില്ല.അടുത്ത കോപ്പ അമേരിക്കക്ക് ശേഷം മാത്രമായിരിക്കും നെയ്മർ കളിക്കളത്തിലേക്ക് മടങ്ങിയെത്തുക

Leave a Reply

Your email address will not be published. Required fields are marked *