ഡെമ്പലെക്ക് സ്വാഗതമോതി എംബപ്പേ, ഒരുപാട് സന്തോഷമെന്ന് താരം!
ഫ്രഞ്ച് സൂപ്പർ താരമായ ഒസ്‌മാൻ ഡെമ്പലെ എഫ്സി ബാഴ്സലോണയോട് വിട പറഞ്ഞു കഴിഞ്ഞു.പിഎസ്ജിയാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഒഫീഷ്യൽ പ്രഖ്യാപനം അവർ നടത്തുകയും ചെയ്തു. 50 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ക്ലബ്ബ് ചിലവഴിച്ചിട്ടുള്ളത്. 2028 വരെയുള്ള ഒരു കോൺട്രാക്ടിലാണ് ഡെമ്പലെ സൈൻ ചെയ്തിരിക്കുന്നത്.
ഡെമ്പലെയെ ഇപ്പോൾ പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ ഹാർദ്ദവമായി സ്വാഗതം ചെയ്തിട്ടുണ്ട്.ഡെമ്പലെയുടെ ചിത്രമാണ് അദ്ദേഹം തന്റെ instagramൽ പങ്കുവെച്ചിരിക്കുന്നത്. അതിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്.
“വീട്ടിലേക്ക് സ്വാഗതം സഹോദരാ..നിന്നെ ഇവിടെ കാണാൻ കഴിയുന്നതിൽ വളരെയധികം സന്തോഷം.. പുതിയ സാഹസികത ആരംഭിച്ചിരിക്കുന്നു ” ഇതാണ് എംബപ്പേ കുറിച്ചിരിക്കുന്നത്.
Kylian Mbappé welcomes Ousmane Dembélé to PSG: “Welcome home brother! So happy to see you here. The adventure begins!” (IG) pic.twitter.com/aKHIdb6jlw
— Get French Football News (@GFFN) August 12, 2023
നേരത്തെ ഫ്രഞ്ച് ദേശീയ ടീമിൽ ഒരുമിച്ച് കളിച്ചവരാണ് ഈ രണ്ടു താരങ്ങളും. പക്ഷേ ഡെമ്പലെയുടെ വരവ് എംബപ്പേയെ തന്നെയാണ് ബാധിക്കുന്നത്.അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം പിഎസ്ജി എടുത്തിട്ടുണ്ട്. ഏതായാലും ഈ പ്രതിസന്ധിയിൽ ഒരു അന്തിമ തീരുമാനം ഉടനെ തന്നെ ഉണ്ടാവും.ചർച്ചകൾ നടത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ എംബപ്പേയും പിഎസ്ജിയുമുള്ളത്.
അതേസമയം ഇന്നലത്തെ മത്സരത്തിൽ പങ്കെടുക്കാൻ എംബപ്പേക്ക് കഴിഞ്ഞിരുന്നില്ല.ഡെമ്പലെക്കൊപ്പം മത്സരം വീക്ഷിക്കാൻ സ്റ്റേഡിയത്തിൽ എംബപ്പേ ഉണ്ടായിരുന്നു. ലോറിയന്റിനെതിരെ പിഎസ്ജി ഗോൾ രഹിത സമനിലയായിരുന്നു വഴങ്ങിയിരുന്നത്.എൻറിക്കെക്ക് കീഴിൽ കളിച്ച പിഎസ്ജി ആയിരം പാസ്സുകളൊക്കെ പൂർത്തിയാക്കിയെങ്കിലും ഗോളടിക്കാൻ മറക്കുകയായിരുന്നു.