ഡിമരിയ മെസ്സിയോട് ബഹുമാനക്കേട് കാണിക്കില്ലല്ലോ, അത്കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് പോച്ചെട്ടിനോ!

സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം ക്ലബ്ബിൽ കളിക്കണമെന്ന ആഗ്രഹം പിഎസ്ജി താരം എയ്ഞ്ചൽ ഡിമരിയ തുറന്നു പറഞ്ഞിരുന്നു. ഇതേതുടർന്ന് വലിയ ചർച്ചകളും നടന്നു. ബാഴ്സ അധികൃതരിൽ പലരും ഇതേ തുടർന്ന് ഡി മരിയയെ വിമർശിച്ചിരുന്നു. ഇപ്പോഴിതാ ഡിമരിയക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ പോച്ചെട്ടിനോ. മെസ്സിക്കോപ്പം ക്ലബ്ബിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്. അവർ ഇരുവരും അർജന്റീന ജേഴ്സിയിൽ ഒരുമിച്ച് കളിച്ചവരാണ്. അതിനാൽ തന്നെ ഇല്ല എന്ന് പറഞ്ഞാൽ മെസ്സിയോടുള്ള ബഹുമാനക്കേട് ആവും. തീർച്ചയായും മെസ്സിയോടുള്ള ബഹുമാനം കൊണ്ടാണ് ഡിമരിയ കളിക്കണമെന്ന് പറഞ്ഞത് എന്നാണ് പോച്ചെട്ടിനോയുടെ വിശദീകരണം.

” അവർ ഡി മരിയയോട് ചോദിച്ചത് നിങ്ങൾ ക്ലബ്ബിൽ മെസ്സിക്കൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നുവോ എന്നാണ്.അപ്പോൾ ഡിമരിയ എന്താണ് ഉത്തരം നൽകേണ്ടത്? അവർ ഇരുവരും അർജന്റീന ടീമിൽ ഒരുമിച്ച് കളിച്ചവരാണ്.അത്കൊണ്ട് തന്നെ ഡിമരിയ ഒരിക്കലും മെസ്സിയോട് ബഹുമാനക്കേട് കാണിക്കാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹത്തിന് മെസ്സിക്കൊപ്പം കളിക്കണമെന്ന് മറുപടിയായി പറഞ്ഞു.ബാഴ്സ സന്ദർഭങ്ങൾക്ക് അനുസരിച്ച് കാര്യങ്ങളെ മനസ്സിലാക്കാൻ പഠിക്കേണ്ടിയിരിക്കുന്നു ” പോച്ചെട്ടിനോ പറഞ്ഞു. ഡിമരിയയെ കൂടാതെ മെസ്സിയുടെ സഹതാരങ്ങളായയിരുന്നു ലിയാൻഡ്രോ പരേഡസ്, നെയ്മർ ജൂനിയർ എന്നിവരും മെസ്സിക്കൊപ്പം കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *