ട്രെയിനിങ് ഇപ്പോഴും മാറ്റി നിർത്തപ്പെട്ടവർക്കൊപ്പം,എംബപ്പേ ആദ്യ മത്സരം കളിക്കുമോ?
ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ഭാവിയുടെ കാര്യത്തിൽ ഇതുവരെ ഒരു അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. ഏഷ്യയിൽ വെച്ച് നടന്ന പ്രീ സീസൺ ടൂറിൽ കിലിയൻ എംബപ്പേയെ പിഎസ്ജി ഉൾപ്പെടുത്തിയിരുന്നില്ല.എംബപ്പേയെ വിൽക്കാൻ തീരുമാനിച്ചത് കൊണ്ടാണ് പിഎസ്ജി താരത്തെ മാറ്റിനിർത്തിയത്. കൂടാതെ മറ്റു ചില താരങ്ങളെയും പിഎസ്ജി സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയിരുന്നു.ഈ താരങ്ങൾ എല്ലാവരും ഒരുമിച്ച് പാരീസിൽ പരിശീലനം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം പിഎസ്ജി സ്‌ക്വാഡ് ഏഷ്യൻ ടൂർ പൂർത്തിയാക്കിക്കൊണ്ട് പാരീസിൽ തിരിച്ചെത്തിയിട്ടുണ്ട്.എന്നാൽ എംബപ്പേ ഇപ്പോഴും ട്രെയിനിങ് നടത്തുന്നത് ഈ മാറ്റി നിർത്തപ്പെട്ട താരങ്ങൾക്കൊപ്പമാണ്. അടുത്ത ശനിയാഴ്ചയാണ് ലീഗ് വണ്ണിലെ ആദ്യ മത്സരം പിഎസ്ജി കളിക്കുന്നത്.ലോറിയെന്റാണ് പിഎസ്ജിയുടെ എതിരാളികൾ.പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം നടക്കുക.
Kylian Mbappé (24) will continue to train with PSG's "undesirables" as the first-team squad return from their pre-season tour. The France captain's involvement in PSG's Ligue 1 opener against Lorient next week remains in doubt – the situation. (RMC)https://t.co/Z3EYMA7D3R
— Get French Football News (@GFFN) August 5, 2023
എന്നാൽ ഈ മത്സരത്തിൽ എംബപ്പേ കളിക്കുമോ എന്നുള്ള കാര്യം ഇപ്പോഴും സംശയത്തിലാണ്. അദ്ദേഹത്തെ കളിപ്പിക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇതുവരെ പിഎസ്ജി മാനേജ്മെന്റ് തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.അദ്ദേഹത്തെ ബെഞ്ചിലിരുത്തുമെന്നുള്ള റൂമറുകൾ സജീവമാണ്. പക്ഷേ ക്ലബ്ബിന്റെ പരിശീലകനായ ലൂയിസ് എൻറിക്കെക്ക് താരത്തെ കളിപ്പിക്കാൻ താല്പര്യമുണ്ട്. എന്നാൽ എത്രയും പെട്ടെന്ന് അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ട് പ്രശ്നങ്ങൾക്ക് ഒരു തീരുമാനം കാണാനാണ് പിഎസ്ജി ഇപ്പോൾ ആഗ്രഹിക്കുന്നത്.
കൂടുതൽ സൂപ്പർ താരങ്ങളെ മുന്നേറ്റ നിരയിലേക്ക് ഇപ്പോൾ പിഎസ്ജി എത്തിക്കുന്നുണ്ട്.ഡെമ്പലെ,കോലോ മുവാനി,ഗോൺസാലോ റാമോസ് എന്നിവരെയൊക്കെ ഉടൻ തന്നെ ഒഫീഷ്യലായി കൊണ്ട് സ്വന്തമാക്കാനാണ് പിഎസ്ജി ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം അടുത്ത സമ്മറിൽ മാത്രമേ ക്ലബ് വിടുകയുള്ളൂ എന്ന ഒരു തീരുമാനത്തിലാണ് കിലിയൻ എംബപ്പേയുള്ളത്.